Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: കരിയറിന്റെ തുടക്കത്തില്‍ കണ്ട സ്വപ്നം- നാലാം ഒളിംപ്കിസിന്റെ ത്രില്ലില്‍ സാനിയ

1

ഇന്ത്യക്കു വേണ്ടി കരിയറിലെ നാലാമത്തെ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ടെന്നീസ് സ്റ്റാര്‍ സാനിയാ മിര്‍സ. കരിയറിന്റെ തുടക്കത്തില്‍ താന്‍ കണ്ടിരുന്ന സ്വപ്‌നം കൂടിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്നതെന്നു 34 കാരനായ താരം വെളിപ്പെടുത്തി. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും സാനിയയെ തേടിയെത്തും. നാലു ഒളിംപിക്‌സുകളില്‍ മല്‍സരിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡാണ് അവരെ കാത്തിരിക്കുന്നത്.

റാങ്കിങിലൂടെയാണ് സാനിയ ഇത്തവണത്തെ ഒളിംപിക്‌സിനു അര്‍ഹത നേടിയത്. 2018ല്‍ മകന്‍ ഇസ്ഹാന് ജന്‍മം നല്‍കിയ ശേഷം ടെന്നീസില്‍ നിന്നും സാനിയ ബ്രേക്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹൊബാര്‍ട്ട് ഓപ്പണില്‍ കളിച്ചുകൊണ്ട് താരം മല്‍സരരംഗത്തേക്കു മടങ്ങിയെത്തുകയായിരുന്നു. കിരീട വിജയത്തോടെയായിരുന്നു സാനിയ തിരിച്ചുവരവ് ആഘോഷിച്ചത്.

ഒളിംപിക്‌സില്‍ സ്വന്തം രാജ്യത്തിനു വേണ്ടി മല്‍സരിക്കുകയെന്നത് ഏതൊരു അത്‌ലറ്റും കാണുന്ന സ്വപ്‌നമാണ്. എന്നാല്‍ നാല് ഒളിംപിക്‌സുകളില്‍ മല്‍സരിക്കണമെന്നത് ഞാന്‍ കരിയറിന്റെ തുടക്കത്തില്‍ മാത്രം കണ്ടിരുന്ന സ്വപ്‌നമായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ അതു യാഥാര്‍ഥ്യമാവുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നു സാനിയ വ്യക്തമാക്കി.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് 2016ല്‍ നടന്ന റിയോ ഒളിംപിക്‌സില്‍ നേരിയ വ്യത്യാസത്തിലായിരുന്നു സാനിയക്കു കന്നി ഒളിംപിക് മെഡല്‍ നഷ്ടമായത്. അന്നു രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ വെങ്കല മെഡലിനായുള്ള മല്‍സരത്തില്‍ സാനിയ തോല്‍ക്കുകയായിരുന്നു. റിയോയിലെ കഴിഞ്ഞ ഒളിംപിക്‌സിനു ശേഷം ഇനിയുമൊരു ഊഴമുണ്ടാവുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താന്‍ അതു ചിരിച്ചു തള്ളുമായിരുന്നുവെന്ന് സാനിയ പറയുന്നു.

Story first published: Tuesday, July 20, 2021, 23:02 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+