Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ടെന്നീസില്‍ നാഗലിന് മടക്കടിക്കറ്റ്, തോറ്റത് രണ്ടാം സീഡിനോട്

1

ടോക്കിയോ: ഒളിംപിക്‌സ് ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ യുവതാരു സുമിത് നാഗലിന് മടക്കടിക്കറ്റ്. രണ്ടാം റൗണ്ടില്‍ രണ്ടാം സീഡായ റഷ്യന്‍ താരം ജഡാനി മെദ്വദേവിനോടാണ് നാഗല്‍ കീഴടങ്ങി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരം പരാജയം സമ്മതിച്ചത്. സ്‌കോര്‍: 6-2, 6-1. ലോക രണ്ടാം നമ്പര്‍ താരമായ മെദ്വദേവിനെ കളിയുടെ ഘട്ടത്തിലും ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ നാഗലിനായില്ല. തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം റഷ്യന്‍ താരത്തിന്റെ പക്കലായിരുന്നു. റാങ്കിങിലെ ആധിപത്യം മെദ്വദേവ് കോര്‍ട്ടിലും ആവര്‍ത്തിക്കുന്നതാണ് മല്‍സരത്തിലുടനീളം കണ്ടത്.

മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ നാഗലിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ റഷ്യന്‍ താരത്തിനു കഴിഞ്ഞു. 2-0ന് അദ്ദേഹം മുന്നിലെത്തുകയും ചെയ്തിരുന്നു. ഇതിനിനെ സെര്‍വ് ചെയ്യാന്‍ കൂടുതല്‍ സമയമെടുത്തതിന്റെ പേരില്‍ ചെയര്‍ അംപയറില്‍ നിന്നും നാഗലിന് മുന്നറിയിപ്പ് ലഭിച്ചു. ഇത് അദ്ദേഹത്തിന്റെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതാണ് കണ്ടത്. അടുത്ത ഗെയിം നാഗല്‍ നേടുകയും ചെയ്തു (1-2). എന്നാല്‍ മെദ്വദേവ് ലീഡ് വിട്ടുകൊടുത്തില്ല. 3-1, 4-1, 5-1 എന്നിങ്ങനെ അദ്ദേഹം നാഗലിനു മേല്‍ ആധിപത്യം അരക്കിട്ടുറപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ താരം ഒരു ഗെയിം കൂടി നേടി 2-5 ആക്കിയെങ്കിലും അടുത്ത ഗെയിം ജയിച്ച് മെദ്വദേവ് സെറ്റ് 6-2ന് കൈക്കലാക്കി.

രണ്ടാം സെറ്റിലും പതിവുകാഴ്ചയാണ് കണ്ടത്. ഒന്നാം സെറ്റിന്റെ റീപ്ലേ കൂടിയായിരുന്ന സെറ്റ്. തുടക്കത്തില്‍ റഷ്യന്‍ താരം 2-0ന് മുന്നില്‍. പിന്നാലെ നാഗല്‍ ഒരു ഗെയിം നേടി (1-2). അടുത്ത നാലു ഗെയിമുകകളും നേടി മെദ്വദേവ് 5-1ന് മുന്നിലെത്തി. ആദ്യ സെറ്റിനു സമാനമായി നാഗല്‍ ഒരു ഗെയിം നേടുമെന്ന് കരുതിയെങ്കിലും അതു സംഭവിച്ചില്ല. അടുത്ത ഗെയിമും ജയിച്ച റഷ്യന്‍ താരം സെറ്റും മല്‍സരവും ഒപ്പം മൂന്നാം റൗണ്ട് ടിക്കറ്റും പിടിച്ചുവാങ്ങുകയായിരുന്നു.

ടെന്നീസില്‍ ഇന്ത്യക്കു നേരിട്ട രണ്ടാമത്തെ തിരിച്ചടിയാണിത്. വനിതാ ഡബിള്‍സില്‍ നേരത്തേ സാനിയാ മിര്‍സ- അങ്കിത റെയ്‌ന ജോടി ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായിരുന്നു. കരിയറിലെ നാലാം ഒളിംപിക്‌സില്‍ മല്‍സരിച്ച് ചരിത്രം കുറിച്ച സാനിയക്കു പക്ഷെ ഇതു വിജയത്തോടെ ആഘോഷിക്കാനായില്ല.

Story first published: Monday, July 26, 2021, 17:20 [IST]
Other articles published on Jul 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+