Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഗോള്‍ഡന്‍ സ്വരേവ്, ടെന്നീസ് സ്വര്‍ണം ജര്‍മന്‍ താരത്തിന്- ചരിത്രനേട്ടം

1

ടോക്കിയോ ഒളിംപിക്‌സ് ടെന്നീസ് പുരുഷ സിംഗിള്‍സ് സ്വര്‍ണം ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സ്വരേവിന്. ഫൈനലില്‍ റഷ്യന്‍ താരം കരെന്‍ ഖച്ചാനോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വരേവ് തകര്‍ത്തുവിട്ടത്. സ്‌കോര്‍ 6-3, 6-1. ഗെയിംസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ജര്‍മന്‍ താരം ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം കരസ്ഥമാക്കിയത്.

നേരത്തേ നടന്ന സെമി ഫൈനലില്‍ കിരീട ഫേവറിറ്റും ലോക ഒന്നാം നമ്പറുമായ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചെത്തിയ അഞ്ചാം സീഡായ സ്വരേവ് അനായാസമാണ് ഫൈനലില്‍ ജയിച്ചുകയറിയത്. സെമിയിലെ ഫോം മെഡല്‍പ്പോരാട്ടത്തിലും ജര്‍മന്‍ താരം പുറത്തെടുത്തപ്പോള്‍ ഖച്ചാനോവ് നിസ്സഹായനായി. ആദ്യ സെറ്റില്‍ അല്‍പ്പം ചെറുത്തുനില്‍പ്പ് നടത്തിയതൊഴിച്ചു നിര്‍ത്തിയാല്‍ രണ്ടാം സെറ്റില്‍ റഷ്യന്‍ താരം പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു.

2

ഒളിംപിക്‌സ് ടെന്നീസില്‍ നേരത്തേ വനിതാ സിംഗിള്‍സിലും ഒരു തവണ പുരുഷ ഡബിള്‍സിലുമാണ് ജര്‍മനി പൊന്നണിഞ്ഞിട്ടുള്ളത്. 1988ലെ സോള്‍ ഗെയിംസില്‍ ഇതിഹാസ താരം സ്‌റ്റെഫി ഗ്രാഫും 1992ലെ ബാഴ്‌സലോണ ഗെയിംസില്‍ ബോറിസ് ബെക്കര്‍- മൈക്കല്‍ സ്റ്റിച്ച് സഖ്യവുമാണ് സ്വര്‍ണത്തിനു അവകാശികളായിട്ടുള്ളത്.
പുരുഷ സിംഗിള്‍സിലെ ആദ്യ സ്വര്‍ണത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് സ്വരേവ് അവസാനിപ്പിച്ചിരിക്കുന്നത്.

Story first published: Sunday, August 1, 2021, 16:59 [IST]
Other articles published on Aug 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+