വിംബിള്‍ഡണ്‍:ഫെഡററെ വീഴ്ത്തി ദ്യോകോവിച്ചിന് കിരീടം
ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചിന്. ലോക ഒന്നാം നമ്പര്‍ താരമായ ദ്യോകോവിച്ച് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സ്വിസ് താരം റോജര്‍ ഫെഡററെ തോല്‍പിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു വിംബിള്‍ഡണ്‍ ഫൈനല്‍ പോരാട്ടത്തില്‍ കണ്ടത്. എട്ടാം കിരീടം ലക്ഷ്യം വച്ച് കളിക്കാനിറങ്ങിയ ഫെഡറര്‍ക്ക് പക്ഷേ അവസാന നിമിഷം കീഴടങ്ങേണ്ടി വന്നു. സ്‌കോര്‍: 6-7, 6-4, 7-6, 5-7, 6-4.

വിംബിള്‍ഡണ്‍ കിരീടം
വിംബിള്‍ഡണ്‍ പുരുഷ കിരീടം സ്വന്തമാക്കിയ നൊവാക് ദ്യോക്വിച്ച് പരിശീലകന്‍ ബോറിസ് ബെക്കറുമൊത്ത് ആഹ്ലാദം പങ്കിടുന്നു.

നഷ്ടനേട്ടം
വിംബിള്‍ഡണ്‍ പുരുഷ കിരീടം നേടിയ നോവാക് ദ്യോക്കോവിച്ചും റണ്ണര്‍ അപ് റോജര്‍ ഫെഡററും

ഇതാണ് കിരീടം
രണ്ടാം തവണയാണ് ദ്യോകോവിച്ച് വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തുന്നത്.

വിജയ നിമിഷം
ദ്യോക്കോവിച്ചിന്റെ വിജയ നിമഷം

അടിപതറിയപ്പോള്‍
ഫെഡററിന്റെ ഒരു ഷോട്ട് തിരിച്ചടിക്കുന്നതിനിടെ അടിപതറി ദ്യോക്കോവിച്ച് താഴെ വീണപ്പോള്‍.

ഫെഡററുടെ കളി
വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ രോജര്‍ ഫെഡറര്‍

രാജകുമാരനുമെത്തി
വിംബിള്‍ഡണ്‍ ഫൈനല്‍ മത്സരം കാണാന്‍ വില്യം രാജകുമാരനും ഭാര്യ കേറ്റും എത്തിയപ്പോള്‍

ഡേവിഡ് ബെക്കാമും
വിംബിള്‍ഡണ്‍ ഫൈനല്‍ കാണാന്‍ ഫുട്‌ബോള്‍ താരം ഡെവിഡ് ബെക്കാമും ഭാര്യയും എത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications