For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോക്കോവിച്ചിന്റെ വിസ റദ്ദാക്കി, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമാവും, മൂന്ന് വര്‍ഷത്തേക്ക് വിലക്ക്

കുറച്ചു ദിവസങ്ങളിലായി ഇത് സംബന്ധിച്ച് നിയമ പോരാട്ടങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കടുത്ത തീരുമാനത്തിലേക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കടക്കുകയായിരുന്നു

1

സിഡ്‌നി: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവില്ല. അദ്ദേഹത്തിന്റെ വിസ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളിലായി ഇത് സംബന്ധിച്ച് നിയമ പോരാട്ടങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കടുത്ത തീരുമാനത്തിലേക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കടക്കുകയായിരുന്നു.

മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ കടക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. നിയമപ്പോരാട്ടത്തിനൊടുവില്‍ അനുകൂല വിധി നേടിയെടുക്കുകയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കുകയും ചെയ്‌തെങ്കിലും ഓസ്‌ട്രേലിയയുടെ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയായിരുന്നു.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതിനായി ആറാം തീയ്യതി മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിന്റെ കൈയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടായിരുന്നില്ല. ആവിശ്യമായ രേഖകളില്ലാതെ വന്നതോടെ ഇതോടെ കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് ജോക്കോവിച്ചിനെയും മാറ്റാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിന്നാലെ കോടതിയെ സമീപിച്ച ജോക്കോ അനുകൂല വിധി നേടിയെടുത്തു.

1

ജോക്കോവിച്ചിനെ മോചിപ്പിക്കണമെന്ന് കോടതി വിധിച്ചെങ്കിലും ഒമിക്രോണ്‍ വ്യപനത്തിന്റെ സാഹചര്യത്തില്‍ വാക്‌സിനെടുക്കാത്ത താരത്തെ കളിപ്പിക്കുന്നത് രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെ ബാധിക്കുമെന്ന നിലപാടിലാണ് ജോക്കോവിച്ചിന്റെ വിസ രണ്ടാം തവണയും റദ്ദാക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുടിയേറ്റ മന്ത്രി അലെക്‌സ് ഹോക്കിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിവിധിയെ മറികടന്ന് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയത്. മൂന്ന് വര്‍ഷത്തേക്ക് വിലക്കും വന്ന സാഹചര്യത്തില്‍ കോടതിയെ വീണ്ടും സമീപിക്കുമെന്ന നിലപാടിലാണ് ജോക്കോവിച്ചിന്റെ അഭിഭാഷകര്‍.നിലവിലെ സാഹചര്യത്തില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് കളിച്ചേക്കില്ല. കോടതി വിധി അനുകൂലമായാലും സര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കളിക്കുക പ്രയാസമാവും. രാജ്യ സുരക്ഷയുടെ പ്രശ്‌നമായാണ് സര്‍ക്കാര്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്. ഇത്തവണ 21ാം ഓസ്ട്രേലിയന്‍ ഓപ്പണെന്ന ചരിത്ര നേട്ടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. മെല്‍ബണ്‍ പാര്‍ക്കില്‍ 10ാം കിരീടവും അദ്ദേഹം സ്വപ്നം കാണുന്നു. എന്നാല്‍ വിസ നിഷേധിച്ചതോടെ ഇത് രണ്ട് നടക്കാത്ത അവസ്ഥയാണുള്ളത്.

1

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മത്സരക്രമത്തിലും ജോക്കോവിച്ച് ഉള്‍പ്പെട്ടിരുന്നു. ജോക്കോവിച്ചിന്റെ ആദ്യ എതിരാളി സീഡില്ലാ താരം സെര്‍ബിയയുടെ മിയോമിര്‍ കെക്ക്മാനോവിച്ചാണ്. നിശ്ചയിച്ച സമയത്തിനെക്കാളും ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞാണ് മത്സരക്രമം പ്രഖ്യാപിച്ചത്. ജോക്കോവിച്ചിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളെത്തുടര്‍ന്നാണ് പ്രഖ്യാപനം വൈകിയത്. നിലവിലെ ജേതാവുകൂടിയായ ജോക്കോവിച്ച് ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഓസ്‌ട്രേലിയയിലേക്കെത്തിയതെങ്കിലും വാക്‌സിനെടുക്കാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ജോക്കോവിച്ച് സമര്‍പ്പിച്ച യാത്രാ രേഖകളിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയതും തിരിച്ചടിയായി. മെല്‍ബണിലേക്ക് എത്തുന്നതിന് മുമ്പ് രണ്ടാഴ്ച എവിടെയും പോയിട്ടില്ലെന്നാണ് ജോക്കോവിച്ച് പറഞ്ഞത്. എന്നാല്‍ ക്രിസ്മസിന് അദ്ദേഹം സ്പെയിനിലായിരുന്നുവെന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാന്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണ വിധിയും ജോക്കോയ്ക്ക് എതിരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, January 14, 2022, 13:58 [IST]
Other articles published on Jan 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+