Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ് വ്യാപിക്കാന്‍ കാരണം ബള്‍ഗേറിയന്‍ താരം! ആരോപണവുമായി ജോകോവിച്ചിന്റെ രക്ഷിതാക്കള്‍

ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരം നൊവാക് ജോകോവിച്ചിന് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത് കായിക ലോകത്താകെ പരിഭ്രാന്ത്രി പരത്തിയിരുന്നു. ജോകോവിച്ചിനു മാത്രമല്ല ഭാര്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രദര്‍ശന മല്‍സരങ്ങളില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ജോകോവിച്ചിന്റെ ഫലം പോസിറ്റീവായത്. ലോകം ഇനിയും കൊവിഡ് ഭീഷണിയില്‍ നിന്നും മോചിതരായിട്ടില്ലാത്ത ഈ സമയത്ത് ജോകോവിച്ചുള്‍പ്പെടെയുള്ളവര്‍ പ്രദര്‍ശന മല്‍സരങ്ങളില്‍ പങ്കെടുത്തത് വിമര്‍ശനങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തിരുന്നു.

1

എന്നാല്‍ ജോകോവിച്ചിനെ പിന്തുണച്ച് മാതാപിതാക്കള്‍ രംഗത്തു വന്നിരിക്കുകയാണ്. പ്രദര്‍ശന ടൂര്‍ണമെന്റില്‍ പങ്കെടുക്ക ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവാണ് വൈറസ് വ്യാപനത്തിന് ഇടയാക്കിയതെന്നു ഇവര്‍ ആരോപിക്കുന്നു. സെര്‍ബിയ, ക്രൊയേഷ്യ എന്നീവിടങ്ങളിലായി നടന്ന അഡ്രിയ ടൂര്‍സില്‍ പങ്കെടുത്ത ശേഷമാണ് 17 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയ ജോകോവിച്ചിന് കൊവിഡ് പിടിപെട്ടത്. ഇതേതുടര്‍ന്ന് ഈ ടൂര്‍ണമെന്റുമായി സഹകരിച്ചതിന്റെ പേരില്‍ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ക്കു തെറ്റുപറ്റിയെന്നും വളരെ നേരത്തേയാണ് മല്‍സരങ്ങള്‍ കളിച്ചതെന്നും ജോകോവിച്ച് ട്വീറ്റ് ചെയ്തിരുന്നു. മല്‍സരങ്ങള്‍ക്കു ആയിരക്കണക്കിന് കാണികള്‍ എത്തിയിരുന്നു. ഇവര്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നില്ല.

ദിമിത്രോവ് അസുഖവുമായിട്ടാവാം ഈ മല്‍സരങ്ങളില്‍ പങ്കെടുത്തതെന്നു ജോകോവിച്ചിന്റെ പിതാവ് സെര്‍ദാന്‍ ജോകോവിച്ച് ചൂണ്ടിക്കാട്ടി. അയാള്‍ എവിടെ നിന്നാണ് വന്നതെന്നു ആര്‍ക്കറിയാം. ദിമിത്രോവ് ഇവിടെ പരിശോധനയ്ക്കു വിധേയനായിട്ടില്ല. മറ്റെവിടെയോ വച്ചാണ് കൊവിഡ് ടെസ്റ്റിനു വിധേയനായതെന്നും ക്രൊയേഷ്യന്‍ ടിവി ചാനലിനോടു സെര്‍ദാന്‍ പറഞ്ഞു. ക്രൊയേഷ്യക്കു മാത്രമല്ല ദിമിത്രോവ് നഷ്ടമുണ്ടാക്കിയത് സെര്‍ബിയയിലെ ഞങ്ങളുടെ കുടുംബത്തിനും ഹാനി വരുത്തിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കും സമാധാനത്തോടെ ഇരിക്കാന്‍ കഴിയില്ലെന്നും ജോകോവിച്ചിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

2

മൂന്നു തവണ ഗ്രാന്റ്സ്ലാം സെമി ഫൈനലില്‍ കളിച്ചിട്ടുള്ള താരമാണ് ദിമിത്രോവ്,. അഡ്രിയാന്‍ ടൂര്‍സില്‍ പങ്കെടുത്ത താരങ്ങൡ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത് അദ്ദേഹത്തിനായിരുന്നു. പിന്നാലെ ബോര്‍ന കോറിച്ച്, വിക്ടര്‍ ട്രോയിക്കി തുടങ്ങിയ താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അഡ്രിയാന്‍ ടൂര്‍സിലെ മല്‍സരങ്ങള്‍ സെര്‍ബിയയിലും ക്രൊയേഷ്യയിലുമായിട്ടാണ് നടന്നത്. രണ്ടിടങ്ങളിലെയും മല്‍സരങ്ങളില്‍ ദിമിത്രോവ് കളിച്ചിരുന്നു. അമേരിക്കയിലായിരുന്ന താരം അവിടെ നിന്നും ജന്‍മനാടായ ബള്‍ഗേറിയയിലേക്കു പോയ ശേഷമാണ് മല്‍സരങ്ങള്‍ പങ്കെടുക്കാന്‍ സെര്‍ബിയയിലെത്തിയതെന്നാണ് വിവരം.

Story first published: Thursday, June 25, 2020, 10:04 [IST]
Other articles published on Jun 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+