വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍; ദ്യോക്കോവിച്ച് മുന്നോട്ട്, ആന്‍ഡേഴ്‌സണ്‍ പുറത്ത്, 15കാരിക്ക് വീണ്ടും ജയം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍താരം നൊവാക് ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍ കടന്നു. അതേസമയം കെവിന്‍ ആന്‍ഡേഴ്‌സണ്‍ തോറ്റു പുറത്തായി. ഹുബര്‍ട്ട് ഹര്‍ക്കേസിനെതിരെ ഒരു സെറ്റുവിട്ടുകൊടുത്തശേഷമായിരുന്നു ദ്യോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 7-5, 6-7, 6-1, 6-4. ആദ്യ രണ്ട് സെറ്റിലും എതിരാളിയില്‍നിന്നും കനത്ത വെല്ലുവിളിയാണ് ദ്യോക്കോവിച്ചിന് നേരിടേണ്ടിവന്നത്.

novak-djokovic

ദക്ഷിണാഫ്രിക്കയുടെ ആന്‍ഡേഴ്‌സണ്‍ അര്‍ജന്റീനന്‍ താരം ഗ്വയ്‌ഡോ പെല്ലയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങി. സ്‌കോര്‍ 6-4, 6-3, 7-6. മറ്റു മത്സരങ്ങളില്‍ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ തോമസ് ഫാബിയാനോയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 7-6, 6-4. ഡേവിഡ് ഗോഫിന്‍ ഡാനില്‍ മദദേവിനെതിരെയും വിജയം കണ്ടെത്തി. സ്‌കോര്‍ 4-6, 6-2, 3-6, 6-3, 7-5.

ലോകകപ്പ്: സൂപ്പര്‍ ഷഹീന്‍... റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു, ഒന്നും രണ്ടുമല്ല, 3 റെക്കോര്‍ഡുകള്‍!! ലോകകപ്പ്: സൂപ്പര്‍ ഷഹീന്‍... റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു, ഒന്നും രണ്ടുമല്ല, 3 റെക്കോര്‍ഡുകള്‍!!

വനിതാ വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ അമേരിക്കയുടെ വീനസ് വില്യംസിനെ അട്ടിമറിച്ച കോറി ഗോഫ് നാലാം റൗണ്ടിലെത്തി. പൊളോന ഹെര്‍ക്കോഗിനെ 3-6, 7-6, 7-5 എന്ന സ്‌കോറിനാണ് കൗമാരതാരം തോല്‍പ്പിച്ചത്. അതേസമയം, കിരീടപ്രതീക്ഷയുമായെത്തി. കരോലിന വോസ്‌നിയാസ്‌കി പുറത്തായി. ചൈനീസ് താരം സാങ് ഷുവായിക്കെതിരെ 6-4, 6-2 എന്ന സ്‌കോറിനായിരുന്നു തോല്‍വി. കരോലിന പ്ലിസ്‌കോവ സു വെയിയെ തോല്‍പ്പിച്ച് നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. സ്‌കോര്‍ 6-3, 2-6, 6-4.

Story first published: Saturday, July 6, 2019, 10:57 [IST]
Other articles published on Jul 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X