Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Us Open 2023: വീണ്ടും ഗ്രാന്റ്സ്ലാം കിരീടം, ചരിത്രമെഴുതി ജോക്കോവിച്ച്! വമ്പന്‍ റെക്കോഡ്

യുഎസ് ഓപ്പണര്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. സൂപ്പര്‍ പോരാട്ടത്തില്‍ ഡാനില്‍ മെദവ്‌ദേവിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം യുഎസ് ഓപ്പണില്‍ മുത്തമിട്ടത്. സ്‌കോര്‍ 6-3, 7-6, 6-3. 36കാരനായ ജോക്കോവിച്ച് വ്യക്തമായ ആധിപത്യം കാട്ടി നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയം നേടിയെടുക്കുകയായിരുന്നു. കിരീട നേട്ടത്തോടെ വമ്പന്‍ ചില റെക്കോഡുകളും ജോക്കോവിച്ച് സ്വന്തം പേരിലാക്കി. യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.

36ാം വയസിലാണ് ഇപ്പോള്‍ ജോക്കോവിച്ചിന്റെ ഗ്ലാന്റ്സ്ലാം കിരീട നേട്ടം. കൂടാതെ കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടമെന്ന റെക്കോഡില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ ഓള്‍ടൈം റെക്കോഡിനൊപ്പമെത്താനും ജോക്കോവിച്ചിനായി. ജോക്കോവിച്ചിന്റെ കരിയറിലെ 24ാം ഗ്രാന്റ്സ്ലാം കിരീടമാണിത്. മെദവ്‌ദേവിനോടുള്ള ജോക്കോവിച്ചിന്റെ പകരം വീട്ടല്‍ കൂടിയാണ് യുഎസ് ഓപ്പണില്‍ കണ്ടത്. 2021ല്‍ ജോക്കോവിച്ചിനെ മെദവ്‌ദേവ് തോല്‍പ്പിച്ചതോടെ ഒരു വര്‍ഷം എല്ലാ ഗ്രാന്റ്സ്ലാം കിരീടവും നേടുന്ന താരമെന്ന റെക്കോഡ് ജോക്കോവിച്ചിന് നഷ്ടമായിരുന്നു.

novak djokovic

ഇത് നാലാം തവണയാണ് യുഎസ് ഓപ്പണില്‍ ജോക്കോവിച്ച് മുത്തമിടുന്നത്. 2011, 2015, 2018 സീസണുകളിലാണ് ഇതിന് മുമ്പ് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ നേടിയത്. ആധുനിക ടെന്നിസിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമായി ജോക്കോവിച്ച് മാറി. റോജര്‍ ഫെഡററും റാഫേല്‍ നദാലും ആന്‍ഡി മുറേയുമെല്ലാം പരിക്കിനെത്തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് മാഞ്ഞപ്പോഴും പ്രായം തളര്‍ത്താത്ത പോരാളിയായി ജോക്കോവിച്ച് കുതിപ്പ് തുടരുകയാണ്.

നിലവില്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ജോക്കോവിച്ച് ഈ വര്‍ഷം നേടുന്ന മൂന്നാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഈ വര്‍ഷം നേടിയെടുക്കാന്‍ ജോക്കോവിച്ചിനായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ജോക്കോവിച്ച് കൂടുതല്‍ നേടിയത്. 10 തവണയാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ മൂന്ന് തവണയും ഏഴ് തവണ വിംബിള്‍ഡണും നേടി. 2008ലെ ഒളിംപിക്‌സില്‍ പുരുഷ സിംഗിള്‍സ് കിരീടവും അദ്ദേഹം നേടി. ടൂര്‍ ഫൈനല്‍സില്‍ ആറ് കിരീടവും ജോക്കോവിച്ചിന്റെ പേരിലുണ്ട്.

റഷ്യക്കാരനായ മെദവ്‌ദേവ് രണ്ടാം യുഎസ് ഓപ്പണ്‍ കിരീടമാണ് ലക്ഷ്യമിട്ടത്. 2021ല്‍ അദ്ദേഹമാണ് ചാമ്പ്യനായത്. മെദവ്‌ദേവിന്റെ ഏക ഗ്രാന്റ്സ്ലാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ട് തവണ ഫൈനലില്‍ എത്തിയെങ്കിലും കിരീടം സ്വന്തമാക്കാന്‍ മെദവ് ദേവിന് സാധിച്ചിരുന്നില്ല. റാങ്കിങ്ങില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള താരമാണ് മെദവ്‌ദേവ്.

Story first published: Monday, September 11, 2023, 8:08 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+