Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ഫൈനലില്‍ ഫെഡററെ വീഴ്ത്തി ദ്യോക്കോവിച്ച് ചാമ്പ്യന്‍

ന്യൂയോര്‍ക്ക്: വിംബിള്‍ഡണിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ സെര്‍ബിയിയുടെ നൊവോക്ക് ദ്യോക്കോവിച്ച് വിജയക്കുതിപ്പ് തുടരുന്നു. സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ വീഴ്ത്തി ദ്യോക്കവിച്ച് കിരീടം നേടി. സ്‌കോര്‍ 6-4, 6-4. മത്സരത്തിലുടനീളം മികവു കാട്ടിയ ദ്യോക്കോവിച്ചിനെതിരെ പഴയ ഫോമില്‍ തിരിച്ചടിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞില്ല. മത്സരത്തില്‍ ഫെഡറര്‍ വരുത്തിയ വീഴ്ചകള്‍ ദ്യോക്കോവിച്ച് മുതലെടുക്കുകയും ചെയ്തു.

സിന്‍സിനാറ്റിയില്‍ കിരീടം നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. നേരത്തെ അഞ്ചുതവണ ഫെഡര്‍ക്കെതിരെ വിവിധ ഫൈനലുകളില്‍ കളിച്ചിട്ടുണ്ട്. അഞ്ചതവണയും തോറ്റു. എന്നാല്‍, ഇത്തവണ ജയിച്ചു. കളി തനിക്കു വിട്ടുതന്നതില്‍ ഫെഡററോട് നന്ദിയുണ്ടെന്നും താരം പറഞ്ഞു. കഠിനമായ മത്സരമായിരുന്നു. ഫെഡറര്‍ മികവിലേക്ക് ഉയര്‍ന്നില്ലെങ്കിലും അദ്ദേഹം മഹനായ കളിക്കാരനാണെന്നത് ഓര്‍ക്കണമെന്നും ദ്യോക്കോ വ്യക്തമാക്കി.

dsp

കളി ജയിച്ച താരത്തെ ഫെഡറര്‍ അഭിനന്ദിച്ചു. ഒന്‍പത് മാസ്റ്റേഴ്‌സ് കിരീടങ്ങളും നേടി ചരിത്രമെഴുതിയിരിക്കുന്നു. നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. സിന്‍സിനാറ്റിയില്‍ ഫൈനലിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മഴ ഇടയ്ക്ക് വില്ലനായെങ്കിലും ഫൈനലില്‍ നല്ല കാലാവസ്ഥയായിരുന്നു. ഇവിടെ കളിക്കാന്‍ താന്‍ എല്ലായിപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്. അടുത്തവര്‍ഷവും ഇവിടെയെത്തുമെന്നും ഫെഡറര്‍ പറഞ്ഞു.

കപിലിന്റെ പിന്‍ഗാമി? പാണ്ഡ്യക്കു പറയാനുള്ളത്... കപിലാവേണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

Story first published: Monday, August 20, 2018, 12:46 [IST]
Other articles published on Aug 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+