കപിലിന്റെ പിന്‍ഗാമി? പാണ്ഡ്യക്കു പറയാനുള്ളത്... കപിലാവേണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍
നോട്ടിങ്ഹാം: ദേശീയ ടീമിലെത്തിയതു മുതല്‍ ഏറെ പ്രശംസിക്കപ്പെടുകയും പിന്നീട് വിമര്‍ശിക്കപ്പെടുകയും ചെയ്ത താരമാണ് യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലൂടെ വന്ന് പിന്നീട് ദേശീയ ടീമില്‍ ചുവടുറപ്പിച്ച പാണ്ഡ്യ ഫാസ്റ്റ് ബൗളര്‍ കൂടിയായ ഓള്‍റൗണ്ടര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പാണ് അവസാനിപ്പിച്ചത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നും പാണ്ഡ്യ താരതമ്യം ചെയ്യപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരേ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ നേടിത്തന്നത് പാണ്ഡ്യയുടെ മാസ്മരിക സ്‌പെല്ലായിരുന്നു. അഞ്ചു വിക്കറ്റുകളാണ് താരം കടപുഴക്കിയത്. കപിലുമായി തന്നെ ഇനിയും താരതമ്യം ചെയ്യരുതെന്ന് പാണ്ഡ്യ പറഞ്ഞു.

കപിലാവേണ്ടെന്ന് പാണ്ഡ്യ
കപില്‍ ആവണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പാണ്ഡ്യയായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. പാണ്ഡ്യയായി തന്നെയാണ് ഇതുവരെയെത്തിയത്. ഇന്ത്യക്കു വേണ്ടി 40 ഏകദിനങ്ങളിലും 10 ടെസ്റ്റുകളിലും പാണ്ഡ്യയായാണ്, കപിലായല്ല താന്‍ കളിച്ചതെന്നും താരം പറഞ്ഞു.
താരമത്യം ചെയ്യുന്നതു കൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ ഒരു കളിയില്‍ ഫോമിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ വിമര്‍ശങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വരുന്നതാണ് വിഷമിപ്പിക്കുന്നതെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

ആരുമായും താരതമ്യം വേണ്ട
ഒരു കാലഘട്ടത്തിന്റെ തന്നെ ഇതിഹാസങ്ങളാണ് കപിലിനെപ്പോലുള്ളവര്‍. തന്നെ പാണ്ഡ്യയായി തന്നെ തുടരാന്‍ അനുവദിക്കൂ. ആരുമായും തന്നെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ തനിക്കു സന്തോഷമാണെന്നും പാണ്ഡ്യ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ കളിക്കു ശേഷം സംസാരിക്കുകയായിരുന്നു ഓള്‍റൗണ്ടര്‍.

വിമര്‍ശകര്‍ക്കു വേണ്ടിയല്ല കളിക്കുന്നത്
വിമര്‍ശകര്‍ക്കു വേണ്ടിയല്ല താന്‍ കളിക്കുന്നതെന്ന് പാണ്ഡ്യ വ്യക്തമാക്കി. അത്തരം വിമര്‍ശനമുന്നയിക്കുന്നവരെ ശ്രദ്ധിക്കാറില്ല. അവര്‍ എന്തുതന്നെ പറഞ്ഞാലും ഗൗനിക്കുന്നുമില്ല. സ്വന്തം രാജ്യത്തിനു വേണ്ടിയാണണ് താന്‍ കളിക്കുന്നത്. ചെയ്യുന്നത് ശരിയാണെന്ന് ഉത്തമ ബോധ്യവുമുണ്ട്. തന്റെ പ്രകടനത്തില്‍ ടീം സംതൃപ്തരാണണെന്നും മറ്റൊന്നും ബാധിക്കുന്ന വിഷയമല്ലെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

പുതുതായി ഒന്നും സംഭവിച്ചിട്ടില്ല
ആദ്യ രണ്ടു ടെസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടീമിന്റെ ഭാഗത്തു നിന്നു പുതുതായി ഒന്നുമുണ്ടായിട്ടില്ല. മുന്‍ മല്‍സരങ്ങളിലേതു പോലെ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ഓരോരുത്തലും ശ്രമിച്ചിട്ടുള്ളത്. ആദ്യ രണ്ടു ടെസ്റ്റുകളിലെ അതേ ലൈനിലും ലെങ്തിലും തന്നെയാണ് ബൗളര്‍മാര്‍ പന്തെറിയുന്നത്. പന്ത് നന്നായി സ്വിങ് ചെയ്യുന്നുവെന്നത് ബൗളര്‍മാരെ സഹായിച്ചിട്ടുണ്ടെന്നും പാണ്ഡ്യ വിശദമാക്കി.

ഔട്ട്‌സ്വിങ് കരുത്ത്
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും താന്‍ നന്നായി പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ടെസ്റ്റിലാണ് കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചത്. രണ്ടു ഭാഗങ്ങളിലേക്കും ഒരുപോലെ പന്ത് സ്വിങ് ചെയ്യാന്‍ തനിക്ക് അത്ര മിടുക്കില്ല. ഔട്ട്‌സ്വിങറാണ് നന്നായി ചെയ്യാന്‍ കഴിയുന്നത്. അതുകൊണ്ടാണ് താന്‍ അതു മുഖ്യ ആയുധമാക്കുന്നത്. തന്റെ ഔട്ട്‌സ്വിങറുകളുടെ ദിശ മനസ്സിലാക്കാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും പാണ്ഡ്യ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications