Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ ബാഴ്‌സ വിട്ടേക്കും; മാഞ്ചസ്റ്ററിലേക്കില്ല?

പാരിസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ ക്ലബ്ബ് വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു ബ്രസീലിയന്‍ താരത്തിനു പിന്നാലെ പണക്കിലുക്കവുമായി നടന്നത്. എന്നാല്‍ സീസണ്‍ അവസാനത്തോടെ നെയ്മര്‍ ക്ലബ്ബ് വിടുകയാണെങ്കില്‍ ഫ്രഞ്ച് ടീം പാരിസ് സെന്റ് ജെര്‍മൈന്‍ ആണ് മുന്‍ഗണനയെന്ന് നെയ്മറിന്റെ ഏജന്റ് വെയ്ന്‍ റിബേയ്‌റോ പറഞ്ഞു.

നെയ്മറിന് ബാഴ്‌സലോണയുമായി 2018 വരെ കരാറുണ്ട്. ഇതിനിടയില്‍ ടീം വിടുകയാണെങ്കില്‍ വന്‍ തുക ക്ലബ്ബിനായി നല്‍കേണ്ടതായിട്ടുണ്ട്. ഏദേശം 190 മില്യണ്‍ യൂറോ ചെലവഴിക്കാന്‍ ശേഷിയുള്ള ക്ലബ്ബുകള്‍ക്ക് മാത്രമേ നെയ്മറിനെ ടീമിലെത്തിക്കാന്‍ കഴിയുകയുള്ളൂ. പിഎസ്ജിക്ക് അതിനുള്ള ശേഷിയുണ്ടെന്നാണ് ഏജന്റിന്റെ വിലയിരുത്തല്‍.

neymar

പാരിസ് പോലുള്ള ഒരു സിറ്റിയില്‍ ജീവിക്കുകയും പിഎസ്ജിയില്‍ കളിക്കുകയും ചെയ്യുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്‌നമാണെന്ന് നെയ്മറിന്റെ ഏജന്റ് പറയുന്നു. 2011ല്‍ പിഎസ്ജി ഖത്തര്‍ കോടീശ്വരന്‍ സ്വന്തമാക്കിയശേഷം കോടികളാണ് ക്ലബ്ബ് കളിക്കാര്‍ക്കുവേണ്ടി ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ 2011നുശേഷം ക്ലബ്ബ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടിട്ടുമില്ല.

പുതിയ സീസണില്‍ ടീമിന്റെ കുന്തമുനയായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ടീം വിടുമെന്ന് അഭ്യൂഹമുണ്ട്. അങ്ങിനെയെങ്കില്‍ മികച്ച മറ്റൊരു സ്‌ട്രൈക്കറെ ടീമിലെടുക്കാനാണ് ക്ലബ്ബിന്റെ ശ്രമം. പിഎസ്ജിയില്‍ നെയ്മര്‍ താത്പര്യം പ്രകടിപ്പിച്ചതോടെ സമ്മര്‍ സീസണില്‍ നെയ്മറിന്‍രെ കരാര്‍ ഉണ്ടായേക്കുമെന്നുതന്നെയാണ് ഏജന്റ് തരുന്ന സൂചന.

Story first published: Tuesday, April 5, 2016, 8:51 [IST]
Other articles published on Apr 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+