Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; വനിതാ സിംഗിള്‍സില്‍ ഒസാക്കയ്ക്ക് കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ ജാപ്പനീസ് താരം നവോമി ഒസാക്ക ചാമ്പ്യനായി. ചെക്ക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവയെ 7-6, 5-7, 6-4 എന്ന സ്‌കോറിനാണ് ഒസാക്ക പരാജയപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം യുഎസ് ഓപ്പണ്‍ ചാമ്പ്യനായിരുന്ന ഒസാക്കയുടെ രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്.
അമ്പമ്പോ എന്തൊരു വേഗം; ധോണിയുടെ സ്റ്റംമ്പിങ് കണ്ട് അമ്പരന്ന് ആരാധകര്‍
മൂന്നു സെറ്റിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ഒസാക്ക നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ ക്വിറ്റോവ മടങ്ങിവന്നു. മൂന്നാം സെറ്റില്‍ ബ്രേക്ക് പോയന്റ് നേടി തുടക്കത്തില്‍തന്നെ കളിയില്‍ പിടിമുറുക്കിയ ഒസാക്ക കിരീടനേട്ടത്തിലേക്ക് നടന്നുകയറുകയായിരുന്നു. അവസാന സെറ്റില്‍ ഒട്ടേറെ അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് ക്വിറ്റോവയുടെ തോല്‍വിക്കിടയാക്കിയത്.

naomiosaka

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ക്വിറ്റോവ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തിയത്. നേരത്തെ രണ്ടുതവണ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു ക്വിറ്റോവ. ഒസാക്കയാവട്ടെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി കിരീടം നേടിയ താരവുമാണ്. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ഏറ്റമുമുട്ടലിന് വലിയ പ്രാധാന്യവും കൈവന്നു.
Story first published: Saturday, January 26, 2019, 17:04 [IST]
Other articles published on Jan 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+