വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലേകോര്‍ട്ടില്‍ രാജാവിന്റെ പടയോട്ടം തുടരുന്നു... മിന്നും ജയം, നദാല്‍ സെമി ഫൈനലില്‍

മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സിലാണ് നദാല്‍ അവസാന നാലില്‍ കടന്നത്

മോണ്ടെകാര്‍ലോ: കളിമണ്‍ കോര്‍ട്ടിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ മോണ്ടെ കാര്‍ലോസ് മാസ്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലേക്കു മുന്നേറി. അഞ്ചാം സീഡായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തിയെമിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തുരത്തിയത്.

1

തിയെമില്‍ നിന്നും നദാലിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നായിരുന്നു നേരത്തേ വിലയിരുത്തപ്പെട്ടത്. എന്നാല്‍ കളിമണ്‍ കോര്‍ട്ടില്‍ തന്നെ വെല്ലാന്‍ ആധുനിക ക്രിക്കറ്റില്‍ മറ്റൊരാള്‍ ഇല്ലെന്ന് അടിവരയിടുന്നതായിരുന്നു സ്പാനിഷ് താരത്തിന്റെ പ്രകടനം. 6-0, 6-2ന്റെ അനായാസ വിജയമാണ് നദാല്‍ ആഘോഷിച്ചത്. 11ാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹം ഒരുപടി കൂടി അടുക്കുകയും ചെയ്തു.

ഗാംഗുലിക്കെതിരേ ചാപ്പലിന്റെ വിവാദ മെയില്‍.. നേരിട്ടുകണ്ടു, സെവാഗിന്റെ വെളിപ്പെടുത്തല്‍!!ഗാംഗുലിക്കെതിരേ ചാപ്പലിന്റെ വിവാദ മെയില്‍.. നേരിട്ടുകണ്ടു, സെവാഗിന്റെ വെളിപ്പെടുത്തല്‍!!

ഐപിഎല്‍: മൂന്നു മേഖലയിലും ടീം പരാജയം, പക്ഷെ തിരിച്ചുവരും... മാപ്പുചോദിച്ച് വോണ്‍ ഐപിഎല്‍: മൂന്നു മേഖലയിലും ടീം പരാജയം, പക്ഷെ തിരിച്ചുവരും... മാപ്പുചോദിച്ച് വോണ്‍

ലോക റാങ്കിങില്‍ തന്റെ മുഖ്യ എതിരാളിയായ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കു മുന്നിലായി ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ നദാലിനു മോണ്ടെ കാര്‍ലോ മാസ്‌റ്റേഴ്‌സില്‍ കിരീടം നിലനിര്‍ത്തണ്ടതുണ്ട്. തിയെമിനതിരായ മല്‍സരം മികച്ചതായിരുന്നുവെന്ന് കളിക്കു ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടു. തോല്‍പ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള താരമാണ് തിയെം. അതുകൊണ്ടു തന്നെ ഈ ജയത്തിനു തിളക്കം കൂടുതലാണെന്നും 16 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുള്ള നദാല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 21, 2018, 15:37 [IST]
Other articles published on Apr 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X