Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡററെ അട്ടിമറിച്ചു; ചരിത്രവിജയവുമായി മിലോസ് റോണിച്ച് ഫൈനലില്‍

ലണ്ടണ്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ തിരിച്ചുവരവ് നടത്താമെന്ന മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററുടെ മോഹം സെമിയില്‍ അവസാനിച്ചു. ആറാം സീഡ് കനേഡിയന്‍ താരം മിലോസ് റോണിച്ചിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 6-3, 6-7, 4-6, 7-5, 6-3. ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ ഫെഡറര്‍ പിന്നീടുള്ള രണ്ടുസെറ്റും നേടി ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും അവസാന രണ്ടുസെറ്റും നഷ്ടമായി വിംബിള്‍ഡണില്‍ നിന്നും പുറത്താവുകയായിരുന്നു.

ഇതാദ്യമായാണ് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കനേഡിയന്‍ പുരുഷതാരം ഇടം പിടിക്കുന്നത്. 2009ലല്‍ ആന്‍ഡി റോഡിക്കിനുശേഷം വിംബിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ പുരുഷതാരമെന്ന നേട്ടവും റോണിച്ച് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെയും 2014ല്‍ വിംബിള്‍ഡണിന്റെയും സെമിഫൈനലിലെത്തിയിരുന്നു റോണിച്ച്. കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡ് 2014ല്‍ വിംബിള്‍ഡന്‍ വനിതാ വിഭാഗം ഫൈനലില്‍ എത്തിയിരുന്നു.

milosraonic

ക്വാര്‍ട്ടറില്‍ ആദ്യ രണ്ടുസെറ്റും കൈവിട്ടശേഷം അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ ക്രൊയേഷ്യന്‍ താരം മാരിന്‍ ചിലിച്ചിനെ കീഴടക്കിയാണ് ഫെഡറര്‍ സെമിയിലെത്തിയത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാട്ടിയ പോരാട്ടവീര്യം സെമിയില്‍ ആവര്‍ത്തിക്കാന്‍ ഫെഡറര്‍ക്ക് സാധിച്ചില്ല. 7 തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു ഫെഡറര്‍.

Story first published: Saturday, July 9, 2016, 10:47 [IST]
Other articles published on Jul 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+