Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍; ഷറപ്പോവയും സെറീന വില്യംസും ജയത്തോടെ രണ്ടാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യയുടെ മരിയ ഷറപ്പോവയും അമേരിക്കയും സെറീന വില്യസും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റിച്ചല്‍ ഹോഗന്‍കാമ്പിനെ 6-1, 4-6, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് രണ്ടുവര്‍ഷത്തിനുശേഷം ഷറപ്പോവ ഫ്രഞ്ച് ഓപ്പണിലെ തിരിച്ചുവരവ് ഗംഭീരമാക്കിയത്.

ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ 7-6, 6-4 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തി സെറീന വില്യംസും ഫ്രഞ്ച് ഓപ്പണ്‍ കുതിപ്പ് തുടങ്ങി. കടുത്ത പോരാട്ടത്തിനൊടുവിലാണ് സെറീനയുടെ ആദ്യറൗണ്ട് വിജയം. അമ്മയായശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സെറീനയ്ക്ക് ഫ്രഞ്ച് ഓപ്പണിലെ വിജയം പ്രധാനമാണ്. അതേസമയം, മുന്‍ ലോക ഒന്നാം നമ്പറായ താരത്തിന്റെ നിഴല്‍മാത്രമാണ് കോര്‍ട്ടില്‍ കാണാനായത്.

mariasharapova

മരുന്നടിയുടെ പേരില്‍ ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ഷറപ്പോവയ്ക്കും സമീപകാലത്ത് എടുത്തപറയത്തക്ക നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഫ്രഞ്ച് ഓപ്പണില്‍ മികച്ച തിരിച്ചുവരവ് പ്രതീക്ഷിച്ചിറങ്ങിയ ഷറപ്പോവ ഒരു സെറ്റ് നഷ്ടപ്പെടുത്തിയശേഷമാണ് വിജയം നേടിയത്. മൂന്നാം സെറ്റില്‍ ഫോം വീണ്ടെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഷറപ്പോവ മത്സരശേഷം പറഞ്ഞു. തുടര്‍ന്നുള്ള മത്സരങ്ങളിലും ജയിക്കാനാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.

Story first published: Wednesday, May 30, 2018, 9:12 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+