For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്‌ലറ്റാവും മുമ്പ് ഞാനും കറുത്ത സ്ത്രീയായിരുന്നു! പ്രതിഷേധിച്ച് ജപ്പാനീസ് ടെന്നീസ് താരം പിന്‍മാറി

നവോമി ഒസാക്കയാണ് വംശീയ നീതിയാവശ്യപ്പെട്ട് പിന്‍മാറിയത്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലെയ്ക്ക് പോലീസിന്റെ വെടിയേറ്റു മരിച്ച സംഭത്തില്‍ കായിക ലോകത്തും പ്രതിഷേധം കത്തുന്നു. സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനൊപ്പം വംശീയ നീതിയുമാവശ്യപ്പെട്ട് വെസ്റ്റേണ്‍ ആന്റ് സതേണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ജപ്പാനീസ് വനിതാ താരം നവോമി ഒസാക്ക പിന്‍മാറി. നേരത്തേ ബാസ്‌കറ്റ് ബോള്‍, ബേസ് ബോള്‍, ഫുട്‌ബോള്‍ താരങ്ങളും ബ്ലെയ്ക്കിന് നീതിയാവശ്യപ്പെട്ടു രംഗത്തു വന്നിരുന്നു.

1

ടൂര്‍ണമെന്റിന്റെ സെമി ഫൈനില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒസാക്ക പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റ് ഒരു ദിവസത്തേക്കു സംഘാടകര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

അമേരിക്കയില്‍ വീണ്ടും ആക്രമണം ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. ഒരു കായിക ഇനമെന്ന വിലയില്‍ വംശീയ അസമത്വത്തിനും സാമൂഹിക അനീതിക്കുമെതിരേ ടെന്നീസും കൂട്ടായ നിലപാട് സ്വീകരിക്കുന്നു. ഇതേ തുടര്‍ന്നാണ് യുഎസ്ടിഎ, എടിപി, എടിപി ടൂര്‍, ഡബ്ല്യുടിഎ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു ദിവസത്തേക്കു നിര്‍ത്താന്‍ തീരുമാനിച്ചതെന്നു മൂന്നു സംഘടനകളും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കറുത്ത വര്‍ഗക്കാരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തുന്ന സംഭവത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കറുത്ത വര്‍ഗക്കാരിയെന്ന നിലയില്‍ താന്‍ ടൂര്‍ണമെന്റില്‍ പിന്‍മാറാന്‍ നിര്‍ബന്ധിതയായതെന്നു ഒസാക്ക ട്വിറ്ററില്‍ കുറിച്ചു. ഈ ടൂര്‍ണമെന്റില്‍ തുടര്‍ന്ന് കളിക്കാതിരുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോവുന്നില്ല. എന്നാല്‍ ഭൂരിഭാഗവും വെളുത്ത വര്‍ഗക്കാരുള്‍പ്പെടുന്ന കായിക രംഗത്ത് ഒരു ചര്‍ച്ചയ്ക്കു തുടക്കമിടാന്‍ ഇതു കൊണ്ട് കഴിയുകയാണെങ്കില്‍ അത് ശരിയായ ശരിയായ ദിശയിലേക്കുള്ള ചുവട് വയ്പ്പാണെന്നു ഞാന്‍ കരുതുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.

ഓരോ കുറച്ചു ദിവസം കൂടൂമ്പോഴും പുതിയ ഹാഷ്ടാഗ് വന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ തളര്‍ന്നു പോവുകയാണ്. ഒരേ ചര്‍ച്ച തന്നെ വീണ്ടും വീണ്ടും വരുന്നതിനാല്‍ ഞാന്‍ കുഴങ്ങുകയാണ്. ഇത് എപ്പോഴായിരിക്കും അവസാനിക്കുകയെന്നും ഒസാക്ക ട്വിറ്ററിലൂടെ ചോദിക്കുന്നു.

നിരവധി പേരാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറാനുള്ള ഒസാക്കയുടെ നീക്കത്തെ അഭിനന്ദിച്ചിരിക്കുന്നത്. അത് ഉറക്കെ പറയൂ, നിങ്ങളെക്കുറിച്ച് അഭിമാനമെന്നായിരുന്നു അമേരിക്കന്‍ വനിതാ ടെന്നീസ് താരം സ്ലോവെന്‍ സ്റ്റീഫന്‍സ് ട്വീറ്റ് ചെയ്തത്. കാനഡയുടെ പുരുഷ കാരം മിലോസ് റവോനിക്കും നീക്കത്തെ അനുകൂലിച്ചു. കുറച്ചു താരങ്ങള്‍ പിന്‍മാറുന്നതിന് അപ്പുറത്ത് സംയുക്ത നടപടി സ്വീകരിക്കുന്നത് എടിപിയും ഡബ്ല്യടിയും പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Story first published: Thursday, August 27, 2020, 12:18 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+