Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിഫലത്തില്‍ റാണിയായ് നവോമി ഒസാക്ക... ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വനിതാ താരം

ന്യൂയോര്‍ക്ക്: കായിക ലോകത്ത് പ്രതിഫലത്തിന്റെ കാര്യത്തില്‍ റാണിയായിരിക്കുകയാണ് ജപ്പാന്റെ യുവ വനിതാ ടെന്നീസ് താരം നവോമി ഒസാക്ക. നിലവില്‍ ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വനിതാ അത്‌ലറ്റെന്ന നേട്ടത്തിന് ഒസാക്ക അര്‍ഹയായി. അമേരിക്കയുടെ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസിനെ മറികടന്നാണ് 22കാരിയായ ഒസാക്കയുടെ നേട്ടം.

osaka

ഫോബ്‌സ് മാസിക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്മാനത്തുക, മറ്റു കരാറുകള്‍ എന്നിവയില്‍ നിന്നെല്ലാമായി ജപ്പാനീസ് താരത്തിന്റെ സമ്പാദ്യം 37.4 മില്ല്യണ്‍ ഡോളറാണ്. സെറീനയുടെ വരുമാനത്തേക്കാള്‍ 1.4 മില്ല്യണ്‍ ഡോളര്‍ കൂടുതലാണിത്. ഒരു വര്‍ഷം ലോകത്ത് ഒരു വനിതാ താരത്തിനു ലഭിച്ച ഏറ്റവും വലിയ വരുമാനം കൂടിയാണ് ഒസാക്ക തന്റെ പേരില്‍ കുറിച്ചത്. റഷ്യയുടെ മുന്‍ ടെന്നീസ് സ്റ്റാര്‍ മരിയ ഷറപ്പോവയുടെ പേരിലായിരുന്നു നേരത്തേ ഈ റെക്കോര്‍ഡ്. അതാണ് ഒസാക്ക പഴങ്കഥയാക്കിയത്. 2015ലായിരുന്നു ഷറപ്പോവ 29.7 മില്ല്യണ്‍ ഡോളറുമായി റെക്കോര്‍ഡിട്ടത്.

1990 മുതലാണ് ഫോബ്‌സ് മാസിക വനിതാ കായിക താരങ്ങളുടെ വരുമാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാന്‍ ആരംഭിക്കുന്നത്. അന്നു മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും പ്രതിഫലത്തില്‍ ഒന്നാമതെത്തിയത് ടെന്നീസ് താരങ്ങള്‍ തന്നെയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. രണ്ടു തവണ ഗ്രാന്റ്സ്ലാം ചാംപ്യനായിട്ടുള്ള ഒസാക്ക നിലവില്‍ വനിതകളുടെ സിംഗിള്‍സ് റാങ്കിങില്‍ 10ാം സ്ഥാനത്താണ്. ഈ വര്‍ഷം ഏറ്റവുമധികം പ്രതിഫലം പറ്റിയ ലോകത്തിലെ 100 കായിക താരങ്ങളുടെ ലിസ്റ്റ് ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ 29ാം സ്ഥാനത്ത് ഒസാക്കയുണ്ടായിരുന്നു. സെറീന 33ാമതായിരുന്നു.

osaka serena

ഫോബ്‌സിന്റെ 100 പേരുടെ ലിസറ്റ് അടുത്തയാഴ് പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016നു ശേഷം ആദ്യ നൂറില്‍ രണ്ടു വനിതകള്‍ ഇടം പിടിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഇതു തിരുത്തിയാണ് ഒസാക്കയും സെറീനയും ലിസ്റ്റില്‍ കയറിയത്. തുടര്‍ച്ചയായി കഴിഞ്ഞ നാലു വര്‍ഷം ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലമേറ്റു വാങ്ങിയ താരം സെറീനയായിരുന്നു. അമേരിക്കന്‍ ഇതിഹാസത്തിന്റെ ഈ കുത്തകയാണ് ഒസാക്ക തകര്‍ത്തിരിക്കുന്നത്. 2018ലെ യുഎസ് ഓപ്പണ്‍, 2019ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങിയ ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുള്ള ഒസാക്കയ്ക്കു പ്രോക്ടര്‍ ആന്റ് ഗാംബിള്‍, നിസ്സിന്‍, ഓള്‍ നിപ്പോള്‍ എയര്‍വേയ്‌സ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുമായും നിലവില്‍ കരാറുണ്ട്.

Story first published: Saturday, May 23, 2020, 12:14 [IST]
Other articles published on May 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+