Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേവിസ് കപ്പിനും ഫെഡറേഷന്‍ കപ്പിനുമുള്ള ഇന്ത്യന്‍ ടെന്നീസ് ടീമിനെ പ്രഖ്യാപിച്ചു

ദില്ലി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഡേവിസ് കപ്പ്, ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റുകള്‍ക്കുള്ള ഇന്ത്യന്‍ ടെന്നീസ് ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷനാണ് ടീമിനെ പ്രഖ്യാപിച്ചത്. ഡേവിസ് കപ്പില്‍ ലോക ഗ്രൂപ്പിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. ഫിബ്രുവരി 1ന് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം. ഫെഡറേഷന്‍ കപ്പ് ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ് മത്സരം ഖസാക്കിസ്ഥാനില്‍വെച്ച് ഫിബ്രുവരിയാണ് നടത്തുക.
ലോകകപ്പ് മാത്രമല്ല, കംഗാരുപ്പടയുമായി വീണ്ടുമങ്കം!! 2019ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍..
ഡേവിസ് കപ്പില്‍ ദിവിജ് ശരണിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹന്‍ ബോപണ്ണ, സാകേത് മൈനേനി, രാംകുമാര്‍ രാംനാഥന്‍, ശശി കുമാര്‍ മുകുന്ദ് എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍. മഹേഷ് ഭൂപതിയാണ് ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍. ഇന്ത്യയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ടീമാണ് ഇത്തവണത്തേതെന്നും ഇറ്റലിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കിത് സുവര്‍ണാവസരമാണെന്നും ഭൂപതി പറഞ്ഞു.

divij

ഫെഡറേഷന്‍ കപ്പിനായി അങ്കിത റെയ്‌ന, കര്‍മന്‍ താണ്ടി, പ്രഞ്ചല പ്രാര്‍ഥന തോംബാരെ, റുതുജ ഭോസ്ലെ എന്നിവരെയും തെരഞ്ഞെടുത്തു. വിശാല്‍ ഉപ്പാള്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍. പരിശീലകയായി അങ്കിത ഭാബ്രിയേയും നിയമിച്ചു. ലോക നിലവാരത്തിലുള്ള കളിക്കാര്‍ ഇന്ത്യയില്‍ കുറവാണെങ്കിലും നിലവില്‍ ലഭ്യമായവരില്‍ ഏറ്റവും മികച്ചവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
Story first published: Tuesday, January 1, 2019, 14:07 [IST]
Other articles published on Jan 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+