Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷുഐബിന്റെ സ്വഭാവത്തില്‍ ഇഷ്ടമില്ലാത്തത് എന്ത്? അതുമാത്രം സഹിക്കാനാവില്ല- തുറന്നു പറഞ്ഞ് സാനിയ

ഹൈദരാബാദ്: കായിക ലോകത്തെ പ്രശസ്തായ ജോടികളാണ് ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം സാനിയാ മിര്‍സയും പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ക്രിക്കറ്റര്‍ ഷുഐബ് മാലിക്കും. 2010ലാണ് സാനിയ ഷുഐബിന്റെ ജീവിത പങ്കാളിയാവുന്നത്. ഇപ്പോള്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കെന്ന രണ്ടു വയസ്സുകാരനായ മകനും ഇവര്‍ക്കുണ്ട്, ഭര്‍ത്താവ് ഷുഐബില്‍ തനിക്കു ഇഷ്ടമില്ലാത്ത ഒരു കാര്യമുണ്ടന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ. പാകിസ്താനി സ്‌പോര്‍ട്‌സ് അവതാരകയായ സൈനാബ് അബ്ബാസുമായുള്ള ലൈവിലാണ് ഇന്ത്യന്‍ താരം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

എന്തെങ്കിലുമൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും തുടര്‍ന്ന് ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്യുമ്പോഴാണ് ഷുഐബിന്റെ പെരുമാറ്റം തനിക്കു ഇഷ്ടമല്ലാത്തതെന്നു സാനിയ വെളിപ്പെടുത്തി. ഷുഐബ് മനസ്സ് തുറന്നു സംസാരിക്കില്ലെന്നതാണ് ഇതിനു പ്രധാന കാരണമെന്നും താരം പറയുന്നു.

1

ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കാറുണ്ട്. അപ്പോള്‍ ഷുഐബ് ഒന്നും പ്രതികരിക്കില്ല. നിശബ്ധനായി ഇരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഞാന്‍ നേരെ തിരിച്ചാണ്. സംസാരിച്ചു കൊണ്ടിരിക്കും. നിങ്ങളൊന്നു വായ തുറന്ന് സംസാരിക്കാമോ, നമുക്ക് ഈ തര്‍ക്കം വേഗം അവസാനിപ്പിക്കാമെന്നായിരിക്കും അപ്പോള്‍ തന്റെ മനസ്സിലുണ്ടാവുക. കാരണം ഒരു പ്രശ്‌നം വേഗം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോവുന്നത് തനിക്കിഷ്ടമല്ലെന്നും സാനിയ വ്യക്തമാക്കി.

എന്തു പ്രശ്‌നങ്ങളുണ്ടായാലും അതു വേഗം പരിഹരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കാറുള്ളത്. എന്നാല്‍ ഷുഐബ് നേരെ തിരിച്ചാണ്. വാ നമുക്ക് ഇരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് നിശബ്ധനായിരിക്കും. അതിനു ശേഷം മൊബൈല്‍ ഫോണിലേക്കു നോക്കിയിരിക്കുകയും ചെയ്യും. താനാവട്ടെ അപ്പോള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരിക്കും. ഷുഐബിന്റെ ഈ സ്വഭാവം ഒട്ടും ഇഷ്ടമല്ല. ഇത്തരമൊരു പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഷുഐബിനും തിരിച്ച് തന്റെ ഒരു സ്വഭാവം ഇഷ്ടമല്ലെന്നു കരുതുന്നതായി സാനിയ പറഞ്ഞു. ക്ഷമയില്ലായ്മ തന്നെയാണിത്. ഒട്ടും ക്ഷമയില്ലാത്തയാളാണ് താന്‍. ഷുഐബ് തന്നില്‍ ഇഷ്ടപ്പെടാത്ത സ്വഭാവവും ഇതു തന്നെ ആയിരിക്കാമെന്നും സാനിയ വ്യക്തമാക്കി.

Story first published: Saturday, May 23, 2020, 19:12 [IST]
Other articles published on May 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+