Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലാവും, വാക്‌സിനെടുക്കൂ- ജോകോവിച്ചിനോടു നദാല്‍

1

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്റ്‌സാം ടെന്നീസ് ടൂര്‍ണമെന്റിനു മുന്നോടിയായി വാക്‌സില്‍ വിഷയത്തില്‍ കുരുക്കിലായിരിക്കുകയാണ് ലോക ഒന്നാം നമ്പറും നിലവിലെ ചാംപ്യനുമായ നൊവാക് ജോകോവിച്ച്. കൊവിഡ് 19 വാക്‌സിനെടുക്കാതെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ജോകോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ റദ്ദാക്കിയിരിക്കുകയാണ്. നിയമമനുസരിച്ച് രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്കു മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.

വാക്‌സിനെടുക്കാന്‍ വിസമ്മതിച്ച ജോകോവിച്ച് തനിക്കു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍ ഇളവുണ്ടെന്നു അവകാശപ്പെട്ടിരുന്നു. പക്ഷെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നയിരുന്നു അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയ ശേഷം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഈ വിവാദത്തില്‍ ഇപ്പോല്‍ പ്രതികരിച്ചിരിക്കുകയാണ് 20 തവണ ഗ്രാന്‍സ്ലാം ചാംപ്യനും ജോകോവിച്ചിന്റെ സുഹൃത്തും സ്പാനിഷ് ഇതിഹാസവുമായ റാഫേല്‍ നദാല്‍.

താന്‍ രണ്ടു തവണ വാക്‌സിനെടുത്തതായും മെഡിക്കല്‍ ഉപദേശം ജോകോവിച്ചും പിന്തുടരണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് നദാല്‍. എന്റെ കാഴ്ചപ്പാടില്‍ എനിക്കു പറയാന്‍ സാധിക്കുന്ന ഒരേയൊരു കാര്യം വൈദ്യശാസ്ത്രത്തെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത് വിശ്വസിക്കുകയെന്നതാണ്. വാക്‌സിനെടുക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ നമ്മള്‍ അതു അനുസരിക്കണമെന്നാണ് തന്റെ കാഴ്ചപ്പാടെന്നും നദാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2

ഞാന്‍ കൊവിഡ് പിടിപെട്ട ശേഷം മുക്തനായ വ്യക്തിയാണ്. രണ്ടു തവണ ഞാന്‍ വാക്‌സിനെടുത്തിട്ടുമുണ്ട്. നിങ്ങളും വാക്‌സിനെടുത്തിരുന്നെങ്കില്‍ ഓസ്‌ട്രേലിന്‍ ഓപ്പണില്‍ കളിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലായിരുന്നു. ഇക്കാര്യം വളരെ വ്യക്തമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മാത്രമല്ല വാക്‌സിനെടുത്താല്‍ നിങ്ങള്‍ക്കു എല്ലായിടത്തും കളിക്കാന്‍ സാധിക്കും. വ്യക്തികള്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ കഷ്ടപ്പാടുകള്‍ ലോകം അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും നദാല്‍ വിശദമാക്കി.

വേണമെങ്കില്‍ ജോകോവിച്ചിനു ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒരു കുഴപ്പങ്ങളുമില്ലാതെ കളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ അദ്ദേഹം മറ്റൊരു വഴിക്കാണ് നീങ്ങിയത്. ജോകോവിച്ച് അദ്ദേഹത്തിന്റേതായ തീരുമാനങ്ങളെടുത്തു, സ്വന്തം തീരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ ചില പരിണതഫലങ്ങളുമുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ജോകോവിച്ചിന്റെ കാര്യത്തില്‍ എനിക്കു സഹതാപവുമുണ്ട്. പക്ഷെ അതേ സമയത്തുതന്നെ മാസങ്ങള്‍ക്കു മുമ്പ് തന്നെ അവസ്ഥയെക്കുറിച്ച് അറിയുന്നയാളാണ് അദ്ദേഹമെന്നും നദാല്‍ വിശദമാക്കി.

വാക്‌സിനെടുക്കണമെന്നു ഞാന്‍ ആരെയും പ്രോല്‍സാഹിപ്പിക്കില്ല. സ്വയം നല്ലതെന്നു തോന്നുന്ന കാര്യം ചെയ്യാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ ചില നിയമങ്ങള്‍ ഇവിടെയുണ്ട്, നിങ്ങള്‍ വാക്‌സിനെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ചില കുഴപ്പത്തിലാവുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒരുപാട് ആളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. മഹാമാരിയെ തടയാനുള്ള ഏക വഴി വാക്‌സിനെടുക്കുകയെന്നതു മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതേക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളവര്‍ പറയുന്നത് ഇങ്ങനെയാണ്, അവരില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായം പറയാന്‍ താന്‍ ആരുമല്ലെന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, January 6, 2022, 14:52 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+