Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: ഫെഡററെ പുകഴ്ത്തി ട്വീറ്റ്, ധോണി, രജനീകാന്ത് ഫാന്‍സ് കലിപ്പില്‍! കാരണമുണ്ട്

ലണ്ടന്‍: വിബിംള്‍ഡണ്‍ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഇതിഹാസമാണ് റോജര്‍ ഫെഡറര്‍. എട്ട് തവണ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട ഫെഡറര്‍ ടെന്നിസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന് ഫെഡറര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആദരിച്ചിരുന്നു. എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് ഫെഡററെ ആരാധകര്‍ സ്വീകരിച്ചത്.

ആരാധകരെ കൈവീശി കാട്ടി അഭിവാദ്യം ചെയ്യുന്ന ഫെഡററുടെ ചിത്രം വിംബിള്‍ഡണ്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഈ ചിത്രം വൈറലാവുകയും എംഎസ് ധോണി, രജനീകാന്ത് ആരാധകര്‍ വിംബിള്‍ഡണിന്റെ ട്വീറ്റിന് താഴെ നിരവധി പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ 587.1 കെ വ്യൂവ്‌സും 11.5 കെ ലൈക്കും 12000 റീ ട്വീറ്റുമെല്ലാം ഈ ട്വീറ്റിന് ലഭിച്ചു.

ഫെഡററെ ആദരിക്കുന്ന പരിപാടിയുടെ ചിത്രത്തില്‍ കൂടുതല്‍ പ്രതികരണങ്ങളും ധോണി, രജനീകാന്ത് ആരാധകരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നതാണ് കൗതുകം. ഇതിന്റെ കാരണം ഫെഡററുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച തലക്കെട്ടാണ്. 'തലൈവാ' എന്നാണ് വിംബിള്‍ഡണിന്റെ ട്വീറ്റില്‍ ഫെഡററെ വിശേഷിപ്പിച്ചത്. ഇത് ധോണി, രജനീകാന്ത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ പല ആരാധകരും വിമര്‍ശനം ഉയര്‍ത്തി.

തലൈവാ എന്ന വിശേഷണം ധോണിക്ക് മാത്രം ചേരുന്നതാണെന്നതാണ് ധോണി ആരാധക പക്ഷം. സിഎസ്‌കെയില്‍ ധോണി ആരാധകരുടെ 'തല' യാണ്. തമിഴ്‌നാട്ടില്‍ തലൈവാ എന്നാല്‍ നായകന്‍, നേതാവ് എന്നൊക്കെയാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ ഈ വിശേഷണം ധോണിക്ക് മാത്രമാണ് ചേരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഫെഡററുടെ മികവിനെ തള്ളിപ്പറയുന്നില്ലെങ്കിലും തലൈവാ വിശേഷണം ഫെഡറര്‍ അര്‍ഹിക്കുന്നില്ലെന്നാണ് ധോണി ആരാധകരുടെ പക്ഷം.

roger federer

ധോണിയുടെ ആരാധകര്‍ മാത്രമല്ല തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ആരാധകരും തലൈവാ വിശേഷണം ഫെഡറര്‍ക്ക് നല്‍കിയതിനെയാണ് ചോദ്യം ചെയ്യുന്നത്. ഒരേയൊരു തലൈവര്‍ മാത്രമാണുള്ളതെന്നും അത് രജനീകാന്ത് ആണെന്നുമാണ് ഇവര്‍ പറയുന്നത്. ഫെഡറര്‍ മികച്ച താരമായിരിക്കാം എന്നാല്‍ തലൈവര്‍ വിശേഷണം അര്‍ഹിക്കുന്നത് സ്റ്റൈല്‍ മന്നന്‍ രജനി സാറിനാണെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്.

മൂന്ന് പേരും തങ്ങളുടെ മേഖലയിലെ സൂപ്പര്‍ സ്റ്റാറുകളാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് പേരുടെയും ആരാധകര്‍ പരസ്പരം പ്രതികരിച്ച് മത്സരിച്ചതോടെയാണ് വിംബിള്‍ഡണിന്റെ ട്വീറ്റ് ഇത്രയും വൈറലായത്. ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായി ഈ ട്വീറ്റ് മാറിക്കഴിഞ്ഞു. ഇത്തവണ വിംബിള്‍ഡണ്‍ ജയിച്ച് ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള തയ്യാറെടുപ്പിലാണ് നൊവാക് ജോക്കോവിച്ച്. അതുകൊണ്ടുതന്നെ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പ്.

പ്രധാന താരങ്ങളെല്ലാം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയുണ്ട്. നൊവാക് ജോക്കോവിച്ച് അര്‍ജന്റീനയുടെ പെഡ്രോ കാച്ചിനെയാണ് തോല്‍പ്പിച്ചത്. മൂന്ന് സെറ്റുകളും നേടി അനായാസമായാണ് രണ്ടാം റാങ്കുകാരനായ ജോക്കോവിച്ച് രണ്ടാം റൗണ്ടിലെത്തിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടണിന്റെ റായന്‍ പെനിസ്റ്റണെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് മുറെയുടെ മുന്നേറ്റം.

സൂപ്പര്‍ താരം സ്റ്റാന്‍ വാവ്‌റിങ്കയും രണ്ടാം റൗണ്ടിലെത്തി. ഫിന്‍ലാന്‍ഡിന്റെ എമില്‍ റൂസുവോറിയെ തോല്‍പ്പിച്ചാണ് വാവ്‌റിങ്ക രണ്ടാം റൗണ്ടിലെത്തിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജയം. ഡെനിസ് ഷപ്പോവലോവ്, ഡൊമിനിക് തീം എന്നിവരും രണ്ടാം റൗണ്ടില്‍ സീറ്റുനേടിയിട്ടുണ്ട്. എല്ലാ കണ്ണുകളും ജോക്കോവിച്ചിലേക്കാണ്. വിംബിള്‍ഡണ്‍ ജയിച്ചാല്‍ ഒന്നാം നമ്പറിലേക്ക് തിരിച്ചെത്താനും ജോക്കോവിച്ചിനാവും. അതുകൊണ്ടുതന്നെ ഇത്തവണയും അദ്ദേഹം വലിയ പ്രതീക്ഷയിലാണ്.

Story first published: Wednesday, July 5, 2023, 11:37 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+