Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാം തെളിഞ്ഞുകാണാം; ഫ്രഞ്ച് ഓപ്പണില്‍ സെറീനയുടെ വേഷത്തിന് പിന്നില്‍

പാരീസ്: 2018 ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ചെക്ക് റിപബ്ലിക്കിന്റെ ക്രിസ്റ്റിന പ്ലിസ്‌കോവയെ 7-6 (4), 6-4 എന്ന സ്‌കോറിനാണ് സെറീന വില്യംസ് പരാജയപ്പെടുത്തിയത്. ചെമ്മണ്‍ കോര്‍ട്ടില്‍ പുതിയ വേഷവിധാനത്തിലാണ് സെറീന ഇറങ്ങിയത്. പുതിയ കോസ്റ്റിയൂം അണിഞ്ഞതോടെ പോരാളിയായ രാജ്ഞിയെ പോലെ തോന്നുന്നുവെന്നാണ് ടെന്നീസ് കോര്‍ട്ടിലെ രാജ്ഞി വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ താരം ഇതിന് ശേഷമുള്ള ആദ്യ കിരീടത്തിനായുള്ള പോരാട്ടത്തിലാണ്.

serenawilliams

മാര്‍വല്‍ കോമിക്‌സ് സീരീസായ ബ്ലാക്ക് പാന്തറിലെ സാങ്കല്‍പ്പിക സഹാറന്‍ രാഷ്ട്രമായ വക്കാന്‍ഡയിലെ വേഷവിധാനത്തോടാണ് തന്റെ പുതിയ വസ്ത്രത്തെ സെറീന വില്യംസ് താരതമ്യം ചെയ്യുന്നത്. വക്കാന്‍ഡയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ക്യാറ്റ് സ്യൂട്ടാണ് ഇതെന്ന് മത്സരത്തിന് ശേഷം താരം വ്യക്തമാക്കി. ഈ പുതിയ യൂണിഫോമില്‍ തനിക്കൊരു സൂപ്പര്‍ഹീറോയായി മാറിയെന്ന തോന്നലാണെന്നും 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ സെറീന വ്യക്തമാക്കുന്നു.

'ഒരു പോരാളിയെ പോലെയാണ് ഈ വസ്ത്രം തോന്നിപ്പിക്കുന്നത്. വക്കാന്‍ഡയില്‍ നിന്നുമുള്ള രാജ്ഞിയെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ എപ്പോഴും സങ്കല്‍പ്പങ്ങളിലാണ് ജീവിക്കുന്നത്. എപ്പോഴും സൂപ്പര്‍ ഹീറോ ആവാനും കൊതിച്ചിരുന്നു. ഇത് ഒരുതരത്തില്‍ എന്റെ സൂപ്പര്‍ ഹീറോ സ്‌റ്റൈലാണ്', സെറീന വിശദീകരിച്ചു. ശരീരത്തിലെ രക്തയോട്ടം കൃത്യമാക്കാന്‍ പുതിയ സ്യൂട്ട് സഹായിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി രക്തം കട്ടപിടിക്കുന്നത് പോലുള്ള അവസ്ഥകളുണ്ടായി. കളിക്കുമ്പോള്‍ ഈ പ്രശ്‌നം ഒഴിവാക്കാനാണ് ഈ വസ്ത്രം തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം റൗണ്ടില്‍ 17-ാം സീഡ് ആഷ്‌ലി ബാര്‍ട്ടിയാണ് സെറീനയുടെ എതിരാളി.

Story first published: Thursday, May 31, 2018, 10:20 [IST]
Other articles published on May 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+