Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ ഭീതി: ഫ്രഞ്ച് ഓപ്പണ്‍ മാറ്റി, വിംബിള്‍ഡണ്‍ നീട്ടില്ലെന്ന് അധികൃതര്‍

പാരീസ്: കൊറോണവൈറസ് ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ നീട്ടിവച്ചു. എന്നാല്‍ മറ്റൊരു ഗ്രാന്റ്സ്ലാമായ വിംബിള്‍ഡണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മേയ് 18 മുതല്‍ ജൂണ്‍ ഏഴു വരെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ തിയ്യതിക്കു ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാലു വരെയായിരിക്കും ഇനി ഫ്രഞ്ച് ഓപ്പണ്‍ നടക്കുക.

nadal

മേയ് 18ലെ സാഹചര്യം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ല. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടു മുന്നോട്ടു പോവാന്‍ കഴിയില്ല. ഇതേ തുടര്‍ന്നാണ് സപ്തംബറിലേക്കു ടൂര്‍ണമെന്റ് നീട്ടിയിരിക്കുന്നതെന്നു ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബുദ്ധിമുട്ടേറിയ, അതോടൊപ്പം ധീരമായ തീരുമാനമാണ് ഞങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സാഹചര്യം കൂടുതല്‍ മോശമായി മാറിയിരുന്നു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനു വേണ്ടി കൂട്ടായി പ്രവര്‍ത്തിച്ചേ തീരൂവെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാര്‍ഡ് ഗിയുഡിസെല്ലി വ്യക്തമാക്കി.

അതേസമയം, വിംബിള്‍ഡണ്‍ നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ നടത്താനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയാണ് വിംബിള്‍ഡണിന്റെ പുതിയ സീസണ്‍ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരിക്കുന്ന പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും നീട്ടി വച്ചെങ്കിലും വിംബിള്‍ഡണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് അധികൃതര്‍ പറയുന്നു.

കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. എന്നാല്‍ വിംബിള്‍ഡണ്‍ നടത്തുന്നതിനോട് ഓള്‍ ഇംഗ്ലണ്ട ലോണ്‍ ടെന്നീസ് ആന്റ് ക്രോക്കെറ്റ് ക്ലബ്ബ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ലൂയിസ് അനുകൂലിക്കുന്നില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Story first published: Wednesday, March 18, 2020, 11:22 [IST]
Other articles published on Mar 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+