Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

French open 2022: മെദ്വദേവ് വിജയത്തോടെ തുടങ്ങി, 14ാം സീഡിനെ വീഴ്ത്തി റൂണെ

1

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ലോക രണ്ടാംനമ്പര്‍ ഡാനി മെദ്വദേവ് വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ഇന്നു നടന്ന ആദ്യറൗണ്ടില്‍ അര്‍ജന്റീനയുടെ 103ാം റാങ്കുകാരനായ താരം ഫക്യുന്‍ഡോ ബാഗ്നിസിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-2, 6-2. മല്‍സരത്തില്‍ 35 വിന്നറുകളുതിര്‍ത്ത മെദ്വദേവ് എട്ടു തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു. രണ്ടാം സെറ്റില്‍ സര്‍വ് ചെയ്യുന്നതിനിടെ സ്‌ളിപ്പായി വീണ് കാല്‍പ്പേശിക്കു പരിക്കേറ്റിരുന്നെങ്കിലും ഇതു വകവയ്ക്കാതെയാണ് ബാഗ്നിസ് മല്‍സരം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഞാന്‍ റോളണ്ട് ഗാരോസിനെ ഇഷ്ടപ്പെടുന്നുവെന്നാണ് മല്‍സരശേഷം മെദ്വദേവ് പ്രതികരിച്ചത്. ഫ്രഞ്ച് ഓപ്പണില്‍ പങ്കെടുത്ത ആദ്യത്തെ നാലു സീസണുകളിലും ഓപ്പണിങ് റൗണ്ടില്‍ തന്നെ അദ്ദേഹം പുറത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെദ്വദേവ് മിന്നിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാന്‍ അദ്ദേഹത്തിനായിരുന്നു. ഈ വര്‍ഷം കൂടുതല്‍ ദൂരം മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മെദ്വദേവ് വ്യക്തമാക്കി.

2

പുരുഷ സിംഗിള്‍സിലെ മറ്റൊരു മല്‍സരത്തില്‍ 14ാം സീഡായ കാനഡയുടെ ഡെനിസ് ഷപോവലോവ് അട്ടിമറിത്തോല്‍വിയോടെ പുറത്തായി. അടുത്ത സെന്‍സേഷനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഹോള്‍ഗര്‍ റൂണെയാണ് കനേഡിയന്‍ താരത്തെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷപോവലോവിന്റെ ജയം. ഗ്രാന്റ്സ്ലാമില്‍ അദ്ദേഹത്തിന്റെ കന്നി വിജയം കൂടിയാണിത്. സ്‌കോര്‍: 6-3, 6-1, 7-6. മൂന്നാമത്തെയും അവസാനത്തെയും സെറ്റിലൊഴികെ കാര്യമായ വെല്ലുവിളിയില്ലാതെയാണ് 19 കാരനായ ഷപോവലോവ് എതിരാളിയെ തകര്‍ത്തുവിട്ടത്. ഞാന്‍ വളരെയധികം പോസിറ്റീവാണ്. മെച്ചപ്പെടുന്നതിനായി ഓരോ ദിവസവും കഠിനമായി അധ്വാനിക്കുന്നുണ്ട്. വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനായാണ് നിങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതെന്നും മല്‍സരശേഷം ഷപോവലോവ് പറഞ്ഞു.

അതേസമയം, പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ രണ്ടാം റൗണ്ടില്‍ കടന്നു. പുതിയ പങ്കാളിയായ നെതര്‍ലാന്‍്ഡ്‌സിന്റെ മാറ്റ്വെ മിഡില്‍കൂപ്പിനൊപ്പമാണ് താരം കളിച്ചത്. വൈല്‍ഡ് കാര്‍ഡുകളായി ഇറങ്ങിയ സാഷ ഗ്യുമാര്‍ഡ് വെയ്ന്‍ബെര്‍ഗ്- ലൂക്ക വാന്‍ ആഷെ സഖ്യത്തെയാണ് ഇന്തോ-ഡച്ച് ജോടി 6-4, 6-1നു തകര്‍ത്തുവിട്ടത്.

photocredit:rolandgarros

Story first published: Tuesday, May 24, 2022, 22:01 [IST]
Other articles published on May 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+