Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

French Open 2022: 14ാം ഫൈനലിന് നദാല്‍, സെമിയില്‍ പരിക്കേറ്റ് സ്വരേവ് പിന്മാറി

1

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ അലക്‌സാണ്ടര്‍ സ്വരേവിന് പരിക്ക് വില്ലനായതോടെ 14ാം ഫൈനല്‍ ടിക്കറ്റ് നേടി റാഫേല്‍ നദാല്‍. ആദ്യ സെറ്റ് നദാല്‍ നേടി രണ്ടാം സെറ്റ് വാശിയോടെ പുരോഗമിക്കവെയാണ് സ്വരേവിന് പരിക്കേറ്റത്. കാലിന്റെ കുഴ ഇളകിയതോടെയാണ് സ്വരേവിന് കളി നിര്‍ത്തേണ്ടി വന്നത്. എടിപി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനായ നദാലും മൂന്നാം സ്ഥാനക്കാരനായ സ്വരേവും വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും പരിക്കിന് മുന്നില്‍ സ്വരേവ് പതറി.

സ്വരേവിന്റെ പിന്മാറ്റത്തിന് പിന്നാലെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അദ്ദേഹത്തെ കാണികള്‍ അഭിനന്ദിച്ചത്. മത്സരം നടന്ന മൂന്ന് മണിക്കൂര്‍ ഏഴ് മിനുട്ടില്‍ ടെന്നിസ് ആരാധകര്‍ക്ക് ഏറ്റവും മികച്ച പോരാട്ടമാണ് കാണാനായത്. ആദ്യ റൗണ്ട് ഒരു മണിക്കൂറും 33 മിനുട്ടും നീണ്ടു.ഈ സെറ്റ് 7-6ന് നദാല്‍ നേടിയെടുത്തു. രണ്ടാം സെറ്റിലെ പോരാട്ടം ഒരു മണിക്കൂറും 34 മിനുട്ടും പിന്നിട്ടപ്പോള്‍ 6-6 എന്ന തുല്യ നിലയിലായിരുന്നു. ടൈ ബ്രേക്കറിലേക്ക് നീങ്ങാനൊരുങ്ങവെയാണ് അദ്ദേഹത്തിന്റെ കാല്‍ക്കുഴ തെറ്റിയത്. ആവേശ പോരാട്ടത്തില്‍ വളരെ നിരാശയുണ്ടാക്കുന്ന പിന്മാറ്റമായിരുന്നു ഇത്.

1

'വളരെ സങ്കടമുണ്ട്. അവന്റെ അവിശ്വസിനീയമായ ടൂര്‍ണമെന്റായിരുന്നു ഇത്. ഗ്രാന്റ്സ്ലാം കിരീടത്തിനായി അവന്‍ പോരാടുകയായിരുന്നു. അവന്‍ ഒന്നല്ല അതിലധികം ഗ്രാന്റ്സ്ലാം നേടുമെന്ന് എനിക്കറിയാം. അവന് എല്ലാവിധ ആശംസകളും നേരുന്നു. അവനായിരുന്നു ടൂര്‍ണമെന്റിലെ വലിയ വെല്ലുവിളി. ഫൈനലിലെത്തിയതിന്റെ സന്തോഷമുണ്ട്. എന്നാല്‍ വളരെ പ്രയാസമുള്ള സാഹചര്യമാണിത്. അവന് ആശംസകള്‍'- നദാല്‍ മത്സര ശേഷം പറഞ്ഞു.

1

36 കാരനായ നദാല്‍ കരിയറിലെ 22ാം ഗ്രാന്റ്സ്ലാമാണ് ലക്ഷ്യം വെക്കുന്നത്. കളിച്ച 13 ഫൈനലിലും ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടാന്‍ നദാലിനായിട്ടുണ്ട്. മരിയന്‍ സിലിച്ചും കാസ്പര്‍ റൗഡും തമ്മില്‍ നടക്കുന്ന സെമിയിലെ വിജയിയാണ് ഫൈനലില്‍ നദാലുമായി ഏറ്റുമുട്ടുക. നദാലിന്റെ ഫ്രഞ്ച് ഓപ്പണിലെ റെക്കോഡ് തകര്‍ക്കുക മറ്റാര്‍ക്കും എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Friday, June 3, 2022, 23:18 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+