Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

French Open 2022: ഫൈനലില്‍ കോകോ വീണു, വനിതാ സിംഗിള്‍സ് റാണിയായി ഇഗാ ഷ്വാന്‍ടെക്

1

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ ഷ്വാന്‍ടെക്കിന്. ഫൈനലില്‍ അമേരിക്കയുടെ യുവതാരം കോകോ ഗൗഫിനെ തോല്‍പ്പിച്ചാണ് ഇഗാ കിരീടത്തില്‍ മുത്തമിട്ടത്. ലോക ഒന്നാം നമ്പര്‍ താരമായ ഇഗയ്‌ക്കെതിരേ കാര്യമായൊന്നും ഫൈനലില്‍ ചെയ്യാന്‍ കോകോയ്ക്കായില്ല. ഇതോടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇഗാ വിജയം നേടുകയായിരുന്നു. ഒരു മണിക്കൂറും എട്ട് മിനുട്ടും മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 6-1, 6-3.

21കാരിയായ ഇഗയുടെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്. രണ്ട് തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ഇഗ നേടിയത്. 2020ലായിരുന്നു ആദ്യത്തെ കിരീട നേട്ടം. കരിയറിലെ താരത്തിന്റെ ഒമ്പതാം കിരീടം കൂടിയാണിത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയില്‍ കടക്കാന്‍ ഇഗയ്ക്ക് സാധിച്ചെങ്കിലും ഫൈനലിലേക്കെത്താനായിരുന്നില്ല. ഇതിന്റെ ക്ഷീണമാണ് ഇഗ ഫ്രഞ്ച് ഓപ്പണില്‍ തീര്‍ത്തത്.

1

18കാരിയായ കോകോ വലിയ പ്രതീക്ഷ നല്‍കുന്ന കുതിപ്പ് നടത്തിയാണ് കലാശപ്പോരാട്ടത്തിലേക്കെത്തിയതെങ്കിലും ഫൈനലില്‍ നിരാശപ്പെടുത്തി. കന്നി ഗ്രാന്റ്സ്ലാം കിരീടമാണ് താരം പ്രതീക്ഷിച്ചതെങ്കിലും എടിപി റാങ്കിങ്ങില്‍ 23ാം റാങ്കുകാരിയായ കോകോയ്ക്ക് ഒരു സമയത്തും ലോക ഒന്നാം നമ്പര്‍ താരത്തെ വെല്ലുവിളിക്കാന്‍ സാധിക്കാതെ പോയത് നിരാശപ്പെടുത്തി. സെമിയില്‍ ഇറ്റലിയുടെ മാര്‍ട്ടിന ട്രവിസാനെ അട്ടിമറിച്ചാണ് കോകോ ഫൈനലില്‍ പ്രവേശിച്ചത്. അതേ സമയം ഇഗ 20ാം സീഡായ ഡാരിയ കസാറ്റ്കിനയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇരുവരും ഫൈനല്‍ ടിക്കറ്റ് നേടിയത്.

1

അവസാനം കളിച്ച ആറ് ടൂര്‍ണമെന്റിലും കിരീടമെന്ന നേട്ടമെത്തിയ ഇഗ തുടര്‍ച്ചയായി 35 ജയങ്ങളെന്ന നേട്ടവും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തോടെ സ്വന്തം പേരിലാക്കി. ടെന്നിസില്‍ ഭാവിയിലും നിരവധി കിരീടങ്ങള്‍ സ്വന്തമാക്കാന്‍ കെല്‍പ്പുള്ള താരമാണ് ഇഗ. മറ്റ് ഗ്രാന്റ്സ്ലാം കിരീടങ്ങളും അധികം വൈകാതെ പോളണ്ടുകാരി സ്വന്തമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Saturday, June 4, 2022, 20:46 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+