Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

French Open 2021: അഞ്ചു സെറ്റ് ത്രില്ലര്‍, ജോകോവിച്ച് ചാംപ്യന്‍- കുറിച്ചത് ചരിത്രനേട്ടം

1

പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവായി വീണ്ടും ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച്. ഫ്രഞ്ച് ഓപ്പണിലെ ക്ലാസിക്ക് ഫൈനലില്‍, അഞ്ചു സെറ്റുകള്‍ നീണ്ട ത്രില്ലറില്‍ കന്നിക്കിരീടം തേടിയിറങ്ങിയ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ ജോകോ മറികടക്കുകയായിരുന്നു. ആദ്യ രണ്ടു സെറ്റുകളും നഷ്ടമായ ശേഷമായിരുന്നു അദ്ദേഹത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്. സ്‌കോര്‍: 6-8, 2-6, 6-3, 6-2, 6-4.

ജോകയുടെ കരിയറിലെ 19ാമത്തെ ഗ്രാന്റ്സ്ലാം വിജയമായിരുന്നു ഇത്. മാത്രമല്ല ഈ കിരീടനേട്ടത്തോടെ 52 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡും കുറിക്കാന്‍ കഴിഞ്ഞു. നാലു ഗ്രാന്റ്സ്ലാം ട്രോഫികളും രണ്ടു തവണ സ്വന്തമാക്കിയ ആദ്യ താരമെന്ന റെക്കോര്‍ഡാണ് ജോകോ കൈക്കലാക്കിയത്.

അഞ്ചാം സീഡായ സിറ്റ്‌സിപാസ് ഒരു ഘട്ടത്തില്‍ കിരീടത്തിനു തൊട്ടരികിലായിരുന്നു. ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കിയ അദ്ദേഹം കന്നി ഗ്രാന്റ്സ്ലാമെന്ന സ്വപ്‌നത്തിനു കൈയെത്തുംദൂരത്തായിരുന്നു. പക്ഷെ പിന്നീട് സിറ്റ്‌സിപാസ് പ്രതീക്ഷിക്ക കാര്യങ്ങളായിരുന്നു റോളന്റ് ഗാരോസില്‍ അരങ്ങേറിയത്. തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്നു മൂന്നാം സെറ്റിലെ ഗംഭീര മടങ്ങിവരവോടെ ജോകോ തെളിയിച്ചു. 4-1ന്റെ ലീഡുമായി കുതിച്ച അദ്ദേഹം ഈ സെറ്റില്‍ എതിരാളികള്‍ക്കു ഒപ്പമെത്താനുള്ള പഴുതൊന്നും നല്‍കിയില്ല. 6-3ന്റെ ജയവുമായി സെര്‍ബിയന്‍ സൂപ്പര്‍ താരം കളിയിലേക്കു തിരിച്ചുവന്നു.

2

മൂന്നാം സെറ്റിന്റെ ആവര്‍ത്തനമായിരുന്നു നാലാം സെറ്റിലും കണ്ടത്. 4-0ന്റെ മികച്ച ലീഡുമായി കുതിച്ച ജോകോ പിന്നീട് രണ്ടു ഗെയിമുകള്‍ മാത്രമാണ് ഗ്രീക്ക് താരത്തിനു വിട്ടുകൊടുത്തത്. 6-2ന് സെറ്റ് സ്വന്തമാക്കിയ അദ്ദേഹം മല്‍സരത്തില്‍ 2-2ന് ഒപ്പമെത്തി. ഇതോടെ അഞ്ചാം സെറ്റ് കൂടുതല്‍ ആവേശകരമായി മാറി. 3-1ന് ഒരു ഘട്ടത്തില്‍ ജോകോ മുന്നിലെത്തിയെങ്കിലും സിറ്റ്‌സിപാസ് തിരിച്ചുവന്നു. രണ്ടു ഗെയിമുകള്‍ കൂടി അദ്ദേഹം നേടിയെങ്കിലും ജോകോയുടെ പരിചയസമ്പത്തിനും പോരാട്ടവീര്യത്തിനും മുന്നില്‍ 6-4ന് സെറ്റും മല്‍സരവും കൈവിടുകയായിരുന്നു.

Story first published: Sunday, June 13, 2021, 23:25 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+