Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാലും സെറീന വില്യസും രണ്ടാം റൗണ്ടില്‍, മെദവ്‌ദേവ് പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ സ്പാനിഷ് സൂപ്പര്‍ താരവും രണ്ടാം സീഡുമായ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍. എടിപി റാങ്കിങ്ങില്‍ 83ാം സ്ഥാനത്തുള്ള ബെലാറസിന്റെ ഇഗോര്‍ ജെറാസിമോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ രണ്ടാം റൗണ്ട് ടിക്കറ്റെടുത്തത്. രണ്ട് മണിക്കൂറും രണ്ട് മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-4,6-4,6-2. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളത്തെ വിശ്രമത്തിന് ശേഷം യുഎസ് ഓപ്പണിലൂടെ നദാല്‍ തിരിച്ചെത്തിയത്.

എന്നാല്‍ പാതി വഴിയില്‍ പുറത്തായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ വളരെ പ്രതീക്ഷയോടെയാണ് റാക്കറ്റേന്തുന്നത്. കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ 2017 മുതല്‍ ഫ്രഞ്ച് ഓപ്പണ്‍ ഇതുവരെ കിരീടം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. 12 ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാലിന്റെ അലമാരയിലുള്ളത്. പുരുഷ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചിനെ തകര്‍ത്ത് ഓസ്ട്രിയയുടെ ഡൊമിനിക് തീം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

rafaelnadal

മൂന്നാം സീഡായ തീം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിലിച്ചിനെ തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 8 മിനുട്ടും മത്സരം നീണ്ടുനിന്നു. സ്‌കോര്‍ 6-4,6-3,6-3. 2019ലെ യുഎസ് ഓപ്പണ്‍ റണ്ണറപ്പായ റഷ്യയുടെ ഡാനില്‍ മെദവ്‌ദേവ് ആദ്യ റൗണ്ടില്‍ പുറത്തായി. നാലാം സീഡായ മെദവ്‌ദേവിനെ സീഡില്ലാ താരം ഹംഗറിയുടെ മാര്‍ട്ടന്‍ ഫുക്‌സോവിക്ക് ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് അട്ടിമറിക്കുകയായിരുന്നു. മൂന്ന് മണിക്കൂറും 20 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍6-4,7-6,2-6,6-1.

വനിതാ സിംഗിള്‍സില്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും രണ്ടാം റൗണ്ട് ടിക്കറ്റെടുത്തിട്ടുണ്ട്.അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് നാട്ടുകാരിയായ ക്രിസ്റ്റി ആനിനെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ആറാം സീഡായ സെറീന 1.44 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 7-6,6-0 എന്ന സ്‌കോറിനാണ് വിജയം നേടിയെടുത്തത്. മൂന്ന് തവണയാണ് സെറീന ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ളത്. 2015ലാണ് അവസാനമായി സെറീനയുടെ കിരീട നേട്ടം.

23 ഗ്രാന്റ്സ്ലാം കിരീടം അലമാരയിലുള്ള താരമാണ് സെറീന. മറ്റൊരു മത്സരത്തില്‍ സ്പാനിഷ് താരം ഗര്‍ബെയ്ന്‍ മുഗുരസയും രണ്ട് റൗണ്ടില്‍ പ്രവേശിച്ചു.11ാം സീഡായിരുന്ന മുഗുരസസീഡില്ലാ താരം സ്ലൊവേനിയയുടെ ടമാറ സിദാന്‍സെക്കിനെയാണ് തകര്‍ത്തത്. ഒന്നിനെതിരേ രണ്ട് മുഗുരസയുടെ ജയം. 3 മണിക്കൂറും 1 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 7-5,4-6,8-6.

മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സ്ലൊവാക്കിയയുടെ വിക്ടോറിയ കുസമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പ്ലിസ്‌ക്കോവ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍ 6-1,6-2. അതേ സമയം ജര്‍മനിയുടെ അലക്‌സാണ്ടര്‍ കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. സ്ലൊവാനിയയുടെ കാജ ജുവാനാണ് കെര്‍ബറെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,6-3.

Story first published: Tuesday, September 29, 2020, 11:14 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+