Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍ 2020: റാഫേല്‍ നദാലും സ്റ്റാന്‍ വാവ്‌റിങ്കയും മൂന്നാം റൗണ്ടില്‍, സെറീന പിന്മാറി

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ സ്പാനിഷ് സൂപ്പര്‍ താരവും രണ്ടാം സീഡുമായ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍. സീഡില്ലാ താരം അമേരിക്കയുടെ മാക്കിന്‍സി മക്‌ഡൊണാള്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. 1 മണിക്കൂറും 42 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. ഒരു ഘട്ടത്തിലും നദാലിന് വെല്ലുവിളി ഉയര്‍ത്താന്‍ മക്‌ഡൊണാള്‍ഡിന് സാധിച്ചില്ല.

സ്‌കോര്‍ 6-1,6-0,6-3. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളത്തെ വിശ്രമത്തിന് ശേഷം യുഎസ് ഓപ്പണിലൂടെ നദാല്‍ തിരിച്ചെത്തിയത്. എന്നാല്‍ പാതി വഴിയില്‍ പുറത്തായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ വളരെ പ്രതീക്ഷയോടെയാണ് റാക്കറ്റേന്തുന്നത്. കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ 2017 മുതല്‍ ഫ്രഞ്ച് ഓപ്പണ്‍ ഇതുവരെ കിരീടം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. 12 ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാലിന്റെ അലമാരയിലുള്ളത്.

rafaelnadal

പുരുഷ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്കയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സീഡില്ലാ താരം ജര്‍മനിയുടെ ഡൊമിനിക് കോപ്‌ഫെറിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് വാവ്‌റിങ്ക തോല്‍പ്പിച്ചത്. 2 മണിക്കൂറും 10 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-3,6-2,3-6,6-1. ഓസ്ട്രിയയുടെ സൂപ്പര്‍ താരവും മൂന്നാം സീഡുമായ ഡൊമിനിക് തീം നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ജാക്ക് സോക്കിനെ തോല്‍പ്പിച്ചാണ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. രണ്ട് മണിക്കൂറും 25 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-1,6-3,7-6.

അതേ സമയം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. ആറാം സീഡായ സെറേവ് ഫ്രാന്‍സിന്റെ പെറി ഹ്യൂസ് ഹെര്‍ബര്‍ട്ടിനെയാണ് തോല്‍പ്പിച്ചത്. അഞ്ച് സെറ്റ് മത്സരം നീണ്ടു. 4 മണിക്കൂറും 2 മിനുട്ടും കോര്‍ട്ടില്‍ പൊരുതിയ സെറേവ് 2-6,6-4,7-6,4-6,6-4 എന്ന സ്‌കോറിനാണ് മൂന്നാം റൗണ്ടിലേക്കുള്ള യോഗ്യത നേടിയത്.

serenawilliams

വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ പിന്മാറി. പരിക്കിനെത്തുടര്‍ന്ന് സെറീന കോര്‍ട്ടിലിറങ്ങാതിരുന്നതോടെ ബള്‍ഗേറിയയുടെ ടിവിറ്റാന പിറോന്‍കോവ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. മറ്റൊരു മത്സരത്തില്‍ 23ാം സീഡ് കസാക്കിസ്ഥാന്റെ യൂലിയ പുടിന്‍സ്റ്റീവയെ അട്ടിമറിച്ച് അര്‍ജന്റീനയുടെ സീഡില്ലാ താരം നദിയ പൊഡ്രോന്‍സ്‌ക മൂന്നാം റൗണ്ടില്‍ കടന്നു. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് പൊഡ്രോന്‍സ്‌കയുടെ ജയം.

2 മണിക്കൂറും 4 മിനുട്ടും മത്സരം നീണ്ടു, സ്‌കോര്‍ 6-3,1-6,6-2. റൊമാനിയയുടെ സൂപ്പര്‍ താരവും ഒന്നാം സീഡുമായ സിമോണ ഹാലപ്പ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. നാട്ടുകാരിയായ ഇറിന ബെഗുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹാലപ്പ് വീഴ്ത്തിയത്. 1 മണിക്കൂറും 24 മിനുട്ടും മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 6-3,6-4. ഫ്രാന്‍സ് സൂപ്പര്‍ താരം കരോളിന ഗാര്‍ഷ്യയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 1മണിക്കൂറും 43 മിനുട്ടും നീണ്ട മത്സരത്തില്‍ ബെലാറസിന്റെ അലക്‌സാന്‍ഡ്ര സസ്‌നോവിച്ചിനെയാണ് കരോളിന തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6,6-2.

Story first published: Thursday, October 1, 2020, 13:10 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+