മിലാന്: മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവും ഇറ്റലിയുടെ വനിതാ താരവുമായ ഫ്രാന്കെസ്ക ഷിയാവോണ്‍ ടെന്നീസില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇറ്റലിയുടെ ആദ്യ വനിതാ ഗ്രാന്റ്സ്ലാം ജേതാവ് കൂടിയാണ് 38 കാരി. 2010ലാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടവിജയവുമായി ഷിയാവോണ്‍ ചരിത്രം കുറിച്ചത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുഎസ് ഓപ്പണിനിടെയാണ് താരം കളി മതിയാക്കുന്നതായി അറിയിച്ചത്.
ടെന്നീസില്‍ നിന്നും വിരമിക്കുകയെന്ന ലക്ഷ്യത്തോടൊണ് യുഎസ് ഓപ്പണില്‍ മല്സരിക്കാനെത്തിയതെന്നു ഷിയാവോണ്‍ പറഞ്ഞു. കരിയറില്‍ എട്ടു സിംഗിള്‍സ് കിരീടങ്ങളും ഏഴു ഡബിള്‍സ് ട്രോഫികളും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2010ലെ ഫ്രഞ്ച് ഓപ്പണ്‍ വിജയമാണ് ഷിയാവോണിന്റെ കരിയറിലെ നാഴികക്കല്ല്. അന്നു ഫൈനലില്‍ ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറിനെ തോല്‍പ്പിച്ചായിരുന്നു ഇറ്റാലിയന്‍ താരത്തിന്റെ ചരിത്രനേട്ടം.
പുത്തന്‍ ലുക്കില്‍ അര്‍ജന്റീന... മെസ്സിക്കു പകരം പുതിയ ക്യാപ്റ്റന്‍!! ബ്രസീല്‍ അമേരിക്കയ്ക്കെതിരേ
ബാലണ്‍ ഡിയോര്‍ ആര്‍ക്ക്? റൊണാള്‍ഡോയ്ക്കല്ല!! റാക്കിറ്റിച്ചിന്റെ പ്രവചനം ഇങ്ങനെ...
ഫ്രഞ്ച് ഓപ്പണ്‍ കിരീടവിജയത്തിനു ശേഷം ലോക സിംഗിള്‍സ് റാങ്കിങില്‍ ആദ്യ അഞ്ചിനുള്ളിലെത്താനും ഷിയാവോണിനു സാധിച്ചിരുന്നു. 2011 ജനുവരിയില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കായ നാലിലും താരമെത്തി. ലോക ടെന്നീസ് വനിതാ സിംഗിള്‍സ് റാങ്കിങില്‍ ആദ്യ അഞ്ചിലെത്തിയ ആദ്യത്തെ ഇറ്റാലിയന്‍ താരമെന്ന റെക്കോര്‍ഡും ഷിയാവോണിന്റെ പേരിലാണ്.