കൊറിയന്‍ വിപ്ലവം നടന്നില്ല... ഫന്റാസ്റ്റിക് ഫെഡറര്‍, ഉജ്ജ്വല ജയത്തോടെ സെമിയില്‍
ന്യൂയോര്‍ക്ക്: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ദക്ഷിണ കൊറിയയുടെ പുത്തന്‍ താരോദയം ഹ്യുന്‍ ച്യുങിനെ തകര്‍ത്തു ലോക ഒന്നാം റാങ്കുകാരനും സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസവുമായ റോജര്‍ ഫെഡററര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു കുതിച്ചു. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്ല്യംസും അവസാന നാലിലെത്തിയിട്ടുണ്ട്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ കൊറിയന്‍ താരത്തെ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-1. സീസണില്‍ സ്വിസ് മാസ്റ്റര്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ 16ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡിനൊപ്പം ഇതോടെ ഫെഡറര്‍ എത്തുകയും ചെയ്തു.

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണലിലൂടെയാണ് സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് അടക്കമള്ളവരെ അട്ടിമറിച്ച് ച്യുങ് വിസ്മയം സൃഷിച്ചിത്. അന്നും ഫെഡറര്‍ക്കു മുന്നിലാണ് കൊറിയന്‍ താരം മുട്ടുമടക്കിയത്. അന്നത്തെ മല്‍സരത്തിനു ശേഷം ഇരുവരും നേര്‍ക്കുനേര്‍ വന്ന രണ്ടാമത്തെ മല്‍സരം കൂടിയായിരുന്നു ഇന്ത്യന്‍ വെല്‍സിലെ ക്വാര്‍ട്ടര്‍ ഫൈനല്‍.

അതേസമയം, വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം കാര്‍ല സുവാറസ് നവാറോയെയാണ് വീനസ് ക്വാര്‍ട്ടറില്‍ കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 6-3 6-2. റഷ്യയുടെ പുത്തന്‍ താരോദയമായ ദാരിയ കസാക്കിനയാണ് സെമിയില്‍ വീനസിന്റെ എതിരാളി. മുന്‍ ലോക ഒന്നാംനമ്പര്‍ ജര്‍മന്‍ താരം ആഞ്ചലിക് കെര്‍ബറിനെ അട്ടിമറിച്ചാണ് കസാക്കിന അവസാന നാലില്‍ ഇടംപിടിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications