Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് രണ്ടെണ്ണം? ടെന്നീസിന് ഒരു ഭരണ സമിതി മതി- നിര്‍ദേശം ഫെഡററുടേത്

സൂറിക്ക്: ലോക ടെന്നീസില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ പ്രത്യേക ഭരണസമിതി വേണ്ടെന്ന നിര്‍ദേശവുമായി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. നിലവില്‍ പുരുഷ ടെന്നീസ് എടിപിക്കു കീഴിലും വനിതാ ടെന്നീസ് ഡബ്ല്യുടിഎയ്ക്കു കീഴിലുമാണ്. ഇവ രണ്ടും ലയിപ്പിക്കണമെന്നാണ് ഫെഡറര്‍ ആവശ്യപ്പെടുന്നത്. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു മാര്‍ച്ച് മുതല്‍ ലോകത്തിലെ എല്ലാ ടെന്നീസ് ടൂര്‍ണമെന്റുകളും നിര്‍ത്തി വ്ച്ചിരിക്കുകയാണ്. ജൂലൈ പകുതി വരെ തല്‍സ്ഥിതി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെന്നീസ് പൂര്‍ണമായി നിലച്ചതോടെ താഴേക്കിടയിലുള്ള താരങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

ferder

അദ്ഭുതം തോന്നുകയാണ്... പുരുഷ, വനിതാ ഭരണസമിതികള്‍ ഒന്നാവേണ്ട ഏറ്റവും അനുയോജ്യമായ സമയാണിതെന്നു തോന്നുന്നത് തനിക്കു മാത്രമാണോയെന്നു 20 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയിട്ടുള്ള ഫെഡറര്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു. ഡബ്ല്യുടിഎയും എടിപിയും ഒന്നാവുന്നത് താനിപ്പോള്‍ മനസില്‍ കാണുകയാണ്. കോര്‍ട്ടിലെ ടൂര്‍ണമെന്റുകള്‍ ഒന്നാക്കുന്നതിനെക്കുറിച്ചല്ല താന്‍ പറയുന്നത്. മറിച്ച് രണ്ടു ഭരണസമിതകളും ഒന്നാവുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി

ലോകമെമ്പാടും നിവധി ആരാധകരുള്ള കായിക ഇനം കൂടിയാണ് ടെന്നീസ്. എന്നാല്‍ ടെന്നീസിലെ ഭരണസമിതി ഇപ്പോഴും ചിതറിക്കിടക്കുകയാണ്. ഏഴു വ്യത്യസ്ത അസസോസിയേഷനുകളാണ് ടെന്നീസിനെ ഭരിക്കുന്നത്. എടിപി, ഡബ്ല്യുടിഎ എന്നിവ കൂടാതെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍, നാലു ഗ്രാന്റ്സ്ലാമുകളുടെ ബോര്‍ഡുകള്‍ എന്നിവ ചേര്‍ന്നാണ് ടെന്നീസിനെ മുന്നോട്ടു നയിക്കുന്നത്.

വ്യത്യസ്ത റാങ്കിങ് സംവിധാനങ്ങള്‍ ഉള്ളതിനാല്‍ തന്നെ ആരാധര്‍ക്കു വലിയ ആശയക്കുഴപ്പങ്ങളാണുണ്ടാവുന്നത്. വ്യത്യസ്ത ലോഗോകള്‍, വ്യത്യസ്ത വെബ് സൈറ്റുകള്‍, വ്യത്യസ്ത ടൂര്‍ണമെന്റ് കാറ്റഗറികള്‍ എന്നിങ്ങനെ പോവുന്നു ഈ നിരയെന്നും 38 കാരനായ ഫെഡറര്‍ ചൂണ്ടിക്കാട്ടി. വളരെ മുമ്പ് തന്നെ രണ്ടു ഭരണസമിതികളും ഒന്നാക്കേണ്ടതായിരുന്നു. പക്ഷെ അതുണ്ടായില്ല. ഇപ്പോള്‍ അതു സംഭവിക്കേണ്ട ഏറ്റവും ഉചിതമായ സമയമെത്തിയതായും ഫെഡറര്‍ വിശദമാക്കി.

Story first published: Thursday, April 23, 2020, 10:04 [IST]
Other articles published on Apr 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+