Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയിലും കുലുങ്ങാതെ ഫെഡറര്‍... ഒന്നാം നമ്പര്‍ തന്നെ, ഡെല്‍പോട്രോയ്ക്ക് നേട്ടം

മാഡ്രിഡ്: ലോക ടെന്നീസ് സിംഗിള്‍സ് റാങ്കിങില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 9660 പോയിന്റുമായാണ് ഫെഡറര്‍ ഒന്നാംസ്ഥാനത്തു തുടരുന്നത്. അവസാനമായി കളിച്ച ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ കലാശക്കളിയില്‍ കാലിടറിയെങ്കിലും റാങ്കിങില്‍ അദ്ദേഹത്തിന്റെ ഒന്നാം റാങ്കിന് അതു ഭീഷണിയായില്ല. ഈ സീസണില്‍ ഫെഡറര്‍ക്കു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഇന്ത്യന്‍ വെല്‍സിലേത്. തുടര്‍ച്ചയായ 18 ജയങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണത്.

1

ഇന്ത്യന്‍വെല്‍സ് ഫൈനലില്‍ ഫെഡററെ കൊമ്പുകുത്തിച്ച അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ റാങ്കിങില്‍ മുന്നേറ്റമുണ്ടാക്കി. പുതിയ റാങ്കിങില്‍ അദ്ദേഹം ആറാംസ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. ഡെല്‍പോട്രോയുടെ കരിയറിലെ ആദ്യ ഇന്ത്യന്‍വെല്‍സ് കിരീട വിജയം കൂടിയായിരുന്നു ഇത്. മുന്‍ യുഎസ് ഓപ്പണ്‍ ജേതാവ് കൂടിയായ ഡെല്‍പോട്രോ പരിക്കിനെ തുടര്‍ന്നു കുറച്ചു കാലം മല്‍സരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് അദ്ദേഹം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്.

2

കഴിഞ്ഞ മാസമാണ് ലോക സിംഗിള്‍സ് റാങ്കിങില്‍ ഫെഡറര്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. 2012 ഒക്ടോബര്‍ 29നു ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഈ സ്ഥാനത്തു തിരിച്ചെത്തിയത്. കളിക്കളത്തില്‍ തന്റെ മുഖ്യ എതിരാളിയും സ്പാനിഷ് ഇതിഹാസവുമായ റാഫേല്‍ നദാലിനെ പിന്തള്ളിയായിരുന്നു ഫെഡറര്‍ വീണ്ടും രാജാവായത്. പുതിയ റാങ്കിങില്‍ നദാല്‍ രണ്ടാംസ്ഥാനത്തു തുടരുമ്പോള്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച് മൂന്നാമതും ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് നാലാമതുമുണ്ട്.

Story first published: Tuesday, March 20, 2018, 9:01 [IST]
Other articles published on Mar 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+