Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നദാല്‍, ഫെഡറര്‍ അവസാന എട്ടില്‍, അദ്ഭുത ജയം കുറിച്ച് ഡെല്‍പോട്രോ ...

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമന്റില്‍ വമ്പന്‍മാര്‍ മുന്നോട്ട് തന്നെ. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും മൂന്നാം സീഡായ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തു. മുന്‍ ചാംപ്യനും ലോക 24ാം നമ്പറുമായ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടില്‍ ഡെല്‍പോട്രോ അവിശ്വസനീയ വിജയത്തോടെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

1

ഉക്രെയ്‌നിന്റെ അലെക്‌സാണ്ടര്‍ ഡൊല്‍ഗോപൊലോവിനെയാണ് പ്രീക്വാര്‍ട്ടറില്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 6-2, 6-4, 6-1. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നദാല്‍ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ഇതോടെ സെമിയില്‍ നദാല്‍-ഫെഡറര്‍ ക്ലാസിക് പോരാട്ടത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. നേടുന്ന ഓരോ സെറ്റും, ജയിക്കുന്ന ഓരോ മല്‍സരവും തന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയാണെന്ന് മല്‍സരശേഷം നദാല്‍ പ്രതികരിച്ചു.

2

33ാം സീഡായ ജര്‍മനിയുടെ ഫിലിപ്പ് കോള്‍സ്‌ക്രൈബറിനെയാണ് ഫെഡറര്‍ കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 6-4, 6-2, 7-5. പരിക്കു മൂലം രണ്ടാം സെറ്റില്‍ ഫെഡറര്‍ക്കു വൈദ്യസഹായം തേടേണ്ടിവന്നു. എങ്കിലും തന്റെ പ്രകടനത്തെ അതു ബാധിക്കാതെ താരം ജയിച്ചുകയറുകയായിരുന്നു. ഫെഡററുടെ 12ാം യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലാണിത്.

3

മറ്റൊരു കളിയില്‍ ഡെല്‍പോട്രോ അവിസ്മരണീയ ജയമാണ് പിടിച്ചെടുത്തത്. ആറാം സീഡായ ഓസ്ട്രിയയുടെ ഡൊമിനിക്ക് തിയെമിനെയാണ് ആറു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ ഡെല്‍പോട്രോ മുട്ടുകുത്തിച്ചത്. ആദ്യ രണ്ടു സെറ്റുകളും നഷ്ടമായ ശേഷമായിരുന്നു താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. സ്‌കോര്‍: 1-6, 2-6, 6-1, 7-6, 6-4. ക്വാര്‍ട്ടറില്‍ ഫെഡററാണ് ഡെല്‍പോട്രോയുടെ എതിരാളി.

Story first published: Tuesday, September 5, 2017, 9:25 [IST]
Other articles published on Sep 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+