For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡറര്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി... ഇത്തവണ ആദ്യറൗണ്ടില്‍, ഒന്നാംറാങ്ക് നഷ്ടമാവും

മയാമി ഓപ്പണിലാണ് സ്വിസ് ഇതിഹാസത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്

ഫ്‌ളോറിഡ: സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസവും ലോക ഒന്നാം റാങ്കുകാരനുമായ റോജര്‍ ഫെഡറര്‍ക്കു മയാമി ഓപ്പണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ കാലിടറി. റാങ്കിങില്‍ 175ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ തനാസി കൊക്കിനാക്കിസാണ് ഫെഡററെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു ഞെട്ടിച്ചത്. സ്‌കോര്‍: 3-6, 6-3, 7-6.

1

തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് സ്വിസ് സൂപ്പര്‍ താരത്തിന് അടിതെറ്റുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യന്‍വെല്‍സ് ഫൈനലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയ്ക്കു മുന്നില്‍ ഫെഡറര്‍ തലകുനിച്ചിരുന്നു. ഈ സീസണില്‍ തുടകര്‍ച്ചയായ 18 ജയങ്ങള്‍ക്കു ശേഷം അദ്ദേഹത്തിനു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു ഇത്.

2

മയാമി ഓപ്പണിലേറ്റ അപ്രതീക്ഷിത തിരിച്ചടിയോടെ ഫെഡററുടെ ഒന്നാസ്ഥാനവും നഷ്ടമാവുമെന്ന് ഉറപ്പായി. ലോക റാങ്കിങില്‍ തലപ്പത്തെത്തിയ ഏറ്റവും പ്രായം കൂടിയ താരമായി 36 കാരനായ ഫെഡറര്‍ നേരത്തേ മാറിയിരുന്നു. ഏപ്രില്‍ രണ്ടിനു പുറത്തുവരുന്ന പുതിയ റാങ്കിങില്‍ ഫെഡറര്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളളപ്പെടും. സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലാവും ഇനി ലോക ഒന്നാംനമ്പര്‍.

Story first published: Sunday, March 25, 2018, 20:02 [IST]
Other articles published on Mar 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+