ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റില്‍ സെര്‍ബിയന്‍ സൂപ്പര്‍താരം നൊവാക് ജോകോവിച്ചിന് കിരീടം. കലാശപ്പോരില്‍ ക്രൊയേഷ്യയുടെ ബോര്‍ന കോറികിനെ തോല്‍പ്പിച്ചാണ് ജോകോവിച്ച് കിരീടം ചൂടിയത്. ഫൈനലില്‍ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു ജോകോവിച്ചിന്റെ വിജയം. സ്കോര്‍: 6-3, 6-4.
ബ്രസീല്‍ x അര്‍ജന്റീന, ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം!! ക്ലാസിക്കിന് സൗദി തയ്യാര്‍, ആരു നേടും?
ഇതോടെ ഷാങ്ഹായ് മാസ്റ്റേഴ്സില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമെന്ന റെക്കോഡും 31 കാരനായ ജോകോവിച്ച് സ്വന്തമാക്കി. ഷാങ്ഹായ് മാസ്റ്റേഴ്സില്‍ നാല് തവണ കിരീടം നേടിയ ജോകോവിച്ച് റെക്കോഡ് തന്റെ പേരിലാക്കിയത്. മൂന്ന് തവണ ചാംപ്യനായ ബ്രിട്ടന്റെ ആന്‍ഡി മുറേയാണ് ജോകോവിച്ച് പിന്തള്ളിയത്. കഴിഞ്ഞ 18 മല്‍സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ജോകോവിച്ച് ടെന്നിസ് ലോക റാങ്കിങിലും കുതിപ്പ് നടത്തി.
സ്വിറ്റ്സര്‍ലന്‍ഡ് ഇതിഹാസതാരം റോജര്‍ ഫെഡററിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജോകോവിച്ച് രണ്ടാം റാങ്കിലേക്ക് മുന്നേറുകയായിരുന്നു. 7,445 പോയിന്റുമായാണ് ജോകോവിച്ച് രണ്ടാം റാങ്കിലെത്തിയത്. 7,660 പോയിന്റുമായി സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലാണ് പുരുഷ വിഭാഗം സിംഗിള്‍സ് റാങ്കിങില്‍ നിലവില്‍ തലപ്പത്ത്.