ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അവസാന കിരീട പ്രതീക്ഷയും അസ്തമിച്ചു. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഡിവിജ് ഷരണ്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി. ന്യൂസിലാന്‍ഡിന്റെ ആര്‍ട്ടെം സിറ്റെക്കിനൊപ്പമാണ് ടൂര്‍ണമെന്റില്‍ ഷരണ്‍ റാക്കറ്റേന്തിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ ഏഴാം സീഡായ മൈക്ക് ബ്രയാന്‍-ജാക് സോക്ക് സഖ്യമാണ് ഇന്തോ-ന്യൂസിലാന്‍ഡ് ജോടിയുടെ അപ്രതീക്ഷിത കുതിപ്പിന് ബ്രേക്കിട്ടത്. തോറ്റെങ്കിലും മികച്ച പോരാട്ടവീര്യം കാഴ്ചവച്ചാണ് ഇന്തോ-ന്യൂസിലാന്‍ഡ് സഖ്യം വിംബിള്‍ഡണ്‍ ക്വാര്ട്ടിനോട് വിടപറഞ്ഞത്.
ആദ്യ രണ്ട് സെറ്റുകളിലും വിറപ്പിച്ച് കീഴടങ്ങിയ ഇന്ത്യ-കിവീസ് സഖ്യം മൂന്നാം സെറ്റ് കൈക്കലാക്കി. എന്നാല്‍, നിര്‍ണായക നാലാം സെറ്റില്‍ അമേരിക്കന്‍ സഖ്യം തിരിച്ചുവരവിലൂടെ മല്‍സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 7-6, 7-6, 6-7, 6-4. മല്‍സരം മൂന്ന് മണിക്കൂറും 14 മിനിറ്റും നീണ്ടുനിന്നു.