For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡ് എക്‌സ്പ്രസിന് പാളം തെറ്റി... കലാശക്കളിയില്‍ കാലിടറി, വീഴ്ത്തിയത് ഡെല്‍പോട്രോ

17 മല്‍സരങ്ങളിലെ ഫെഡററുടെ വിജയക്കുതിപ്പാണ് അവസാനിച്ചത്

കാലിഫോര്‍ണിയ: 17 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററര്‍ക്ക് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ ബ്രേക്കിട്ടു. ഇന്ത്യന്‍വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ കലാശക്കളിയിലാണ് ഫെഡററെ വീഴ്ത്തി ഡെല്‍പോട്രോ ജേതാവായത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഡെല്‍പോട്രോയുടെ ത്രസിപ്പിക്കുന്ന വിജയം. സ്‌കോര്‍: 6-4, 5-7, 7-6.

1

2018ല്‍ ഫെഡററെ കൊമ്പുകുത്തിക്കുന്ന ആദ്യതാരമായി ഡെല്‍പോട്രോ മാറി. പോരാട്ടം രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്നു. ഇന്ത്യന്‍വെല്‍സില്‍ ആറാം കിരീടം തേടിയാണ് ഫെഡറര്‍ കലാശക്കളിക്ക് ഇറങ്ങിയത്. ആദ്യസെറ്റ് 6-4നു സ്വന്തമാക്കിയ അദ്ദേഹം തുടക്കം ഗംഭീരമാക്കുകയും ചെയ്തു.

എന്നാല്‍ രണ്ടാം സെറ്റില്‍ ഡെല്‍പോട്രോ ഉജ്ജ്വലമായി തിരിച്ചുവന്നു. ടൈബ്രേക്കറില്‍ 7-5ന് സെറ്റ് ഡെല്‍പോട്രോ പിടിച്ചെടുത്തതോടെ അവസാന സെറ്റ് നിര്‍ണായകമായി മാറി. മറ്റൊരു ടൈബ്രേക്കറില്‍ 7-6ന് ഫെഡററെ അടിയറവ് പറയിച്ച് അര്‍ജന്റീന താരം ജേതാവാകുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഡെല്‍പോട്രോയുടെ ആദ്യ എടിപി കിരീടവിജയമാണിത്.

2

കഴിഞ്ഞ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാമായ യുഎസ് ഓപ്പണില്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഡെല്‍പോട്രോ ഫെഡററെ വീഴ്ത്തിയിരുന്നു. അതിനു ശേഷം ബാസെലില്‍ നടന്ന ടൂര്‍ണമെന്റില്‍ ഡെല്‍പോട്രോയോട് ഫെഡറര്‍ കണക്കുതീര്‍ത്തിരുന്നു.

Story first published: Monday, March 19, 2018, 12:17 [IST]
Other articles published on Mar 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+