ഡേവിസ് കപ്പ് ടെന്നീസ്; ഇറ്റലിക്കെതിരെ ഇന്ത്യ തോല്‍വിയുടെ വക്കില്‍
കൊല്‍ക്കത്ത: ഡേവിസ് കപ്പ് ടെന്നീസിന്റെ ലോക ഗ്രൂപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യ ഇറ്റലിക്കെതിരെ തോല്‍വി ഭീഷണിയില്‍. ആദ്യ രണ്ട് സിംഗിള്‍സ് മത്സരത്തിലും ഇന്ത്യ തോറ്റതോടെ ഡബിള്‍സ് മത്സരത്തിലാണ് ഇനി പ്രതീക്ഷ. സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ ഇറ്റലിയുടെ മാറ്റിയോ ബെറെട്ടിനിയോടും രാംകുമാര്‍ രാമനാഥന്‍ ആന്ദ്രേ സെപ്പിയോടുമാണ് പരാജയപ്പെട്ടത്.
അനുഷ്‌കയും സാക്ഷിയും വെറും ക്രിക്കറ്റര്‍മാരുടെ ഭാര്യമാരല്ല, മറ്റൊരു ബന്ധം കൂടി.. വൈറലായി ചിത്രങ്ങള്‍
കൊല്‍ക്കത്തില്‍ നടന്ന മത്സരത്തില്‍ രാംകുമാര്‍ രാംനാഥന്‍ 6-4, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. രണ്ട് സെറ്റിലും ഇന്ത്യന്‍ താരത്തിന് പഴുതനുവദിക്കാതെ കളിച്ച സെപ്പി ആധികാരിക വിജയം നേടി. മറ്റൊരു മത്സരത്തില്‍ 6-4, 6-3 എന്ന സ്‌കോറില്‍ പ്രജ്‌നേഷ് മാറ്റിയോയോട് തോല്‍വി വഴങ്ങുകയായിരുന്നു. ഇറ്റാലിയന്‍ താരത്തിന്റെ മികവിലേക്കുയരാന്‍ പ്രജ്‌നേഷിന് സാധിച്ചില്ല.

സിംഗില്‍സ് മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ ശനിയാഴ്ച നടക്കുന്ന ഡബിള്‍സ് മത്സരത്തില്‍ ജയം അനിവാര്യമായി. രോഹന്‍ ബോപണ്ണ ദിവിജ് ശരണ്‍ സഖ്യം ഇറ്റലിയുടെ മാര്‍ക്കോ സെസ്ചിനാറ്റോ, സിമോണെ ബൊലെല്ലി സഖ്യത്തെയാണ് നേരിടുക. 2015ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് ചാമ്പ്യന്മാര്‍ക്കെതിരെ ഇന്ത്യന്‍ സഖ്യത്തിന് വിജയം എളുപ്പമാകില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications