Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനുഷ്‌കയും സാക്ഷിയും വെറും ക്രിക്കറ്റര്‍മാരുടെ ഭാര്യമാരല്ല, മറ്റൊരു ബന്ധം കൂടി.. വൈറലായി ചിത്രങ്ങള്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഗ്ലാമര്‍ ഭാര്യമാരാണ് നായകന്‍ വിരാട് കോലിയുടെ പങ്കാളിയും ബോളിവുട് നടിയുമായ അനുഷ്‌കാ ശര്‍മയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും. ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോഴാണ് ധോണി സാക്ഷിയെ വരണമാല്യം ചാര്‍ത്തിയത്. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പ്രണയത്തിനൊടുവിലായിരുന്നു കോലി അനുഷ്‌കയെ ജീവിത പങ്കാളിയാക്കിയത്. ക്രിക്കറ്റ് ലോകവും സിനിമാ പ്രേമികളും ഒരുപോലെ ആഘോഷിച്ച പ്രണയം കൂടിയായിരുന്നു ഇത്.

കോലിയെ വിവാഹം കഴിച്ചതോടെയാണ് അനുഷ്‌കയും ധോണിയുടെ ഭാര്യ സാക്ഷിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. എന്നാല്‍ കൂടുതല്‍ അടുത്തറിഞ്ഞതോടെയാണ് തങ്ങളുടെ അടുപ്പത്തിന് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് ഇരുവരും തിരിച്ചറിയുന്നത്.

പഠിച്ചത് ഒരേ സ്‌കൂളില്‍

പഠിച്ചത് ഒരേ സ്‌കൂളില്‍

അനുഷ്‌കയും സാക്ഷിയും ഒരേ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. അസ്സമിലെ മാര്‍ഗെരീറ്റയിലുള്ള സെന്റ് മേരീസ് സ്‌കൂളിലെ കളിക്കൂട്ടുകാരായിരുന്നു ഇരുവരും. ഒരിക്കല്‍ സാക്ഷിയുമായി അടുത്ത് സംസാരിച്ചപ്പോഴാണ് ഇക്കാര്യം തനിക്കു മനസ്സിലായതെന്ന് അനുഷ്‌ക പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചും മറ്റും മനസ്സ് തുറന്നു സംസാരിച്ചതോടെയാണ് തങ്ങള്‍ ഒരേ സ്‌കൂളില്‍ ഒരേ കാലത്തു പഠിച്ചവരായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്നും കുട്ടിക്കാലത്ത് വളരെ തമാശക്കാരിയായിരുന്നു സാക്ഷിയെന്നും അനുഷ്‌ക വ്യക്തമാക്കി.

വൈറലായി ചിത്രങ്ങള്‍

ഇപ്പോള്‍ അനുഷ്‌കയും സാക്ഷിയും ഒരേ സ്‌കൂളില്‍ തന്നെയാണ് പഠിച്ചിരുന്നതെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂളിലെ ഒരു ഫാന്‍സി ഡ്രസ് മല്‍സരത്തില്‍ അനുഷ്‌കയും സാക്ഷിയും വ്യത്യസ്ത കോസ്റ്റിയൂമുകളില്‍ നില്‍ക്കുന്ന ഫോട്ടോയും ഒന്നാം ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയുമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള കുഞ്ഞുസാരിയുടുത്താണ് അനുഷ്‌കയുടെ നില്‍പ്പെങ്കില്‍ ഒരു മാലാങ്കയുടെ വേഷത്തിലാണ് സാക്ഷി.

ബോളിവുഡിലെ മുന്‍നിര നായിക

ബോളിവുഡിലെ മുന്‍നിര നായിക

ബോളിവുഡിലെ മുന്‍നിര നായികയാണ് ഇപ്പോള്‍ അനുഷ്‌ക. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ അവര്‍ക്കായിട്ടുണ്ട്. സിനിമയില്‍ തന്റെ ആദ്യ ഹീറോയായ ഷാരൂഖ് ഖാനോടൊപ്പം അഭിനന്ദിച്ച സീറോയിലാണ് അനുഷ്‌കയെ അവസാനമായി കണ്ടത്. വലിയ പ്രതീക്ഷകളുമായി വന്ന ഈ സിനിമ ബോക്‌സ്ഓഫീസില്‍ പരാജയപ്പെടുകയും ചെയ്തു.
നിലവില്‍ കോലിക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് അനുഷ്‌ക. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ വിശ്രമം ലഭിച്ചതിനു പിന്നാലെ കോലിയും അനുഷ്‌കയും അവിടെ നിന്നും വിമാനം കയറിയിരുന്നു.

Story first published: Friday, February 1, 2019, 15:31 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+