Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രില്ല്യന്റ് ഭാംബ്രി... മയാമി മാസ്റ്റേഴ്‌സില്‍ അക്കൗണ്ട് തുറന്നു, അനായാസ ജയം

ഫ്‌ളോറിഡ: ഇന്ത്യയുടെ യുവ ടെന്നീസ് സെന്‍സേഷന്‍ യുകി ഭാംബ്രി അമേരിക്കയില്‍ നടക്കുന്ന മയാമി ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ കുതിപ്പ് തുടങ്ങി. അനായാസ ജയത്തോടെ ഇന്ത്യന്‍ താരം ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടിലേക്ക് മുന്നേറി. ബോസ്‌നിയ ഹെര്‍സെഗോവിനയുടെ മിര്‍സ ബാസിച്ചിനെയാണ് ഒന്നാം റൗണ്ടില്‍ ഭാംബ്രി 7-5, 6-3നു തകര്‍ത്തത്. കളിയുടെ തുടക്കം മുതല്‍ 25 കാരനായ ഭാംബ്രിക്കായിരുന്നു ആധിപത്യം. എതിരാളികള്‍ക്കു പഴുതുകളൊന്നും നല്‍കാത്ത പ്രകടനമാണ് ഇന്ത്യന്‍ താരം കാഴ്ചവച്ചത്. മല്‍സരം ഒരു മണിക്കൂറും 32 മിനിറ്റും കൊണ്ട് അവസാനിച്ചു. മല്‍സരത്തില്‍ ഏഴില്‍ അഞ്ചു ബ്രേക്ക് പോയിന്റുകളും ഭാംബ്രി സ്വന്തമാക്കിയിരുന്നു.

1

എട്ടാം സീഡായ ആതിഥേയ താരം ജാക്ക് സോക്കാണ് അടുത്ത റൗണ്ടില്‍ ഭാംബ്രിയുടെ എതിരാളി. ആദ്യറൗണ്ടില്‍ ബൈ ലഭിച്ചാണ് സോക്ക അടുത്ത റൗണ്ടില്‍ കടന്നത്. നേരത്തോ യോഗ്യതാ റൗണ്ടിലെ രണ്ടു കളികളിലും ജയിച്ചാണ് ഭാംബ്രി മയാമി ഓപ്പണിനു യോഗ്യത കരസ്ഥമാക്കിയത്. ഒരു സര്‍വ് പോലും യോഗ്യതാറൗണ്ടില്‍ ഇന്ത്യന്‍ താരം നഷ്ടപ്പെടുത്തിയിരുന്നില്ല.

2

ഒരാഴ്ചയ്ക്കിടെ ഭാംബ്രിയുടെ തുടര്‍ച്ചയായ രണ്ടാം മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പ് കൂടിയാണിത്. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ തന്നെ നടന്ന ഇന്ത്യന്‍വെല്‍സ് ഓപ്പണിലേക്കും താരം യോഗ്യത നേടിയിരുന്നു. റാങ്കിങില്‍ തന്നേക്കാള്‍ മുന്നിലുള്ള താരങ്ങളെ ഞെട്ടിച്ച് മൂന്നാംറൗണ്ട് വരെ മുന്നേറാനും ഭാംബ്രിക്കായിരുന്നു. സമാനമായൊരു പ്രകടനമാണ് മയാമി ഓപ്പണിലും ഇന്ത്യന്‍ താരം ലക്ഷ്യമിടുന്നത്.

Story first published: Saturday, March 24, 2018, 9:03 [IST]
Other articles published on Mar 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+