Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപണ്‍: ഫെഡറര്‍, സെറീന, നദാല്‍ കുതിപ്പ് തുടങ്ങി

മെല്‍ബണ്‍: മുന്‍ ചാംപ്യന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ വിജയത്തോടെ തുടക്കം. പുരുഷ സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസതാരം റോജര്‍ ഫെഡറര്‍, സ്പാനിഷ് സ്റ്റാര്‍ റാഫേല്‍ നദാല്‍ എന്നിവര്‍ ആദ്യറൗണ്ട് അനായാസം പിന്നിട്ടു. വനിതാ സിംഗിള്‍സില്‍ നിലവിലെ റണ്ണറപ്പും അമേരിക്കന്‍ ഇതിഹാസവുമായ സെറീന വില്ല്യംസും രണ്ടാംറൗണ്ടിലേക്കു മുന്നേറി.

fed

22ാം ഗ്രാന്റ്സ്ലാം ലക്ഷ്യമിട്ടെത്തിയ ഫെഡറര്‍ ആദ്യറൗണ്ടില്‍ യോഗ്യതാ മല്‍സരം കളിച്ചെത്തിയ ഓസ്ട്രിയന്‍ താരം യുര്‍ഗന്‍ മെസ്‌ലറെയാണ് ഫെഡറര്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 3-6, 6-2, 6-2. പരിക്കുമൂലം ആറു മാസം വിശ്രമത്തിലായിരുന്ന ഫെഡററുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. രണ്ടു മണിക്കൂറും ആറു മിനിറ്റും നീണ്ട മല്‍സരത്തില്‍ ഫെഡറര്‍ 36 അണ്‍ഫോഴ്‌സ്ഡ് എററുകള്‍ വരുത്തി. ദീര്‍ഘകാലം പുറത്തിരുന്നതിന്റെ പ്രശ്‌നങ്ങള്‍ ഫെഡററുടെ മല്‍സരത്തില്‍ കാണാമായിരുന്നു. എന്നാല്‍ നദാല്‍ ജര്‍മനിയുടെ ഫ്‌ളോറിയന്‍ മെയറെയാണ് പരാജയപ്പെടുത്തിയത്. 6-3, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം.

serena

വനിതകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിസിനെ സെറീന നേരിട്ടുള്ള സെറ്റുകള്‍ക്കു കെട്ടുകെട്ടിക്കുകയായിരുന്നു. സ്‌കോര്‍: 6-4, 6-3. മറ്റു പ്രധാന മല്‍സരങ്ങളില്‍ ഹെതര്‍ വാട്‌സന്‍ 6-3, 3-6, 6-0ന് സാമന്ത സ്റ്റോസറിനെയും ഡാനിയേല സിബുല്‍ക്കോവ 7-5, 6-2ന് ഡെനിസ അലെര്‍ട്ടോവയെയും കരോലിന്‍ വോസ്‌നിയാക്കി 6-1, 6-2ന് അരീന റോഡിനോവയെയും കീഴടക്കി.

Story first published: Tuesday, January 17, 2017, 15:48 [IST]
Other articles published on Jan 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+