Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വിസാ പ്രശ്‌നം നിലനില്‍ക്കെ മത്സരക്രമത്തില്‍ നൊവാക് ജോക്കോവിച്ചും

1

മെല്‍ബണ്‍: കുടിയേറ്റ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുകയാണ് സെര്‍ബിയന്‍ സൂപ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. ഓസ്‌ട്രേലിയന്‍ ഓപ്പണിനായി അദ്ദേഹത്തിന് വിസ നിഷേധിച്ചുകൊണ്ടുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ജോക്കോവിച്ച് കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ തുടരാന്‍ അനുമതി നല്‍കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഇതിനെതിരേ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.

നൊവാക്ക് ജോക്കോവിച്ചിന്റെ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരവെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് നൊവാക് ജോക്കോവിച്ച്. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ ജോക്കോവിച്ച് ഒന്നാം സീഡായാണ് ഇത്തവണയും മത്സരിക്കുന്നത്. ജോക്കോവിച്ചിനെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റിന്റെ മത്സരക്രമവും പ്രഖ്യാപിച്ചിരിക്കുന്നത്. ജോക്കോവിച്ചിന്റെ ആദ്യ എതിരാളി സീഡില്ലാ താരം സെര്‍ബിയയുടെ മിയോമിര്‍ കെക്ക്മാനോവിച്ചാണ്. നിശ്ചയിച്ച സമയത്തിനെക്കാളും ഒരു മണിക്കൂറിലധികം സമയം കഴിഞ്ഞാണ് മത്സരക്രമം പ്രഖ്യാപിച്ചത്. ജോക്കോവിച്ചിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളെത്തുടര്‍ന്നാണ് പ്രഖ്യാപനം വൈകിയത്.

1

ജോക്കോവിച്ചിനെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിപ്പിക്കാതിരിക്കാന്‍ ഓസ്‌ട്രേലിയന്‍ കുടിയേറ്റവകുപ്പ് മന്ത്രി അലക്‌സ് ഹൗക്കി വിവേചനാധികാരം ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയാണെങ്കില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരത്തിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടായേക്കാം. 21ാം ഓസ്‌ട്രേലിയന്‍ ഓപ്പണെന്ന ചരിത്ര നേട്ടമാണ് ഇത്തവണ ജോക്കോവിച്ച് ലക്ഷ്യമിടുന്നത്. മെല്‍ബണ്‍ പാര്‍ക്കില്‍ 10ാം കിരീടവും അദ്ദേഹം സ്വപ്‌നം കാണുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ജോക്കോവിച്ചിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

ഈ മാസം 17നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. ആറാം തീയ്യതി മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോവിച്ചിന്റെ കൈയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട യാതൊരു രേഖകളുമില്ലായിരുന്നു. ഇതോടെ കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് ജോക്കോവിച്ചിനെയും മാറ്റി. പിന്നാലെ കോടതിയെ ജോക്കോ സമീപിച്ചു. ഡിസംബറില്‍ കോവിഡ് ബാധിച്ചിരുന്നതിനാലാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാതിരുന്നതെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരു വാദങ്ങളും കേട്ട ശേഷമാണ് ജോക്കോവിച്ചിനെ മുക്തനാക്കാന്‍ കോടതി വിധിച്ചത്.

1

ഇതിനിടെ ജോക്കോവിച്ച് നല്‍കിയ തെറ്റായ യാത്രാരേഖകള്‍ക്കെതിരെയും ഓസ്‌ട്രേലിയന്‍ സര്‍ക്കാന്‍ അന്വേഷണം ആരംഭിച്ചു. ഓസ്‌ട്രേലിയയിലേക്കെത്തുന്നതിന് മുമ്പ് ജോക്കോവിച്ചിന്റെ ഏജന്റ് നല്‍കിയ യാത്രാ വിവരങ്ങള്‍ തെറ്റായിട്ടുള്ളതായിരുന്നുവെന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം. മെല്‍ബണിലേക്ക് എത്തുന്നതിന് മുമ്പ് രണ്ടാഴ്ച എവിടെയും പോയിട്ടില്ലെന്നാണ് ജോക്കോവിച്ച് പറഞ്ഞത്. എന്നാല്‍ ക്രിസ്മസിന് അദ്ദേഹം സ്‌പെയിനിലായിരുന്നുവെന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കോടതി വിധി അനുകൂലമാണെങ്കിലും സര്‍ക്കാരിന്റെ തീരുമാനം ജോക്കോവിച്ചിന് നിര്‍ണ്ണായകമാവും. രണ്ടാം തവണയും വിസ റദ്ദാക്കണമോയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ എടുത്തേക്കുമെന്നാണ് വിവരം. വിവേചനപരമായി ഒരു തീരുമാനവും എടുക്കില്ലെന്നും ഓസ്‌ട്രേലിയന്‍ പൗരന്‍മാരെ കോവിഡ് വ്യാപനത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളാവും സ്വീകരിക്കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. എന്തായാലും മത്സരക്രമത്തില്‍ ഉള്‍പ്പെട്ടെങ്കിലും ജോക്കോവിച്ചിന് കളിക്കാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Thursday, January 13, 2022, 13:43 [IST]
Other articles published on Jan 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+