Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നു സിസ്‌റ്റേഴ്‌സ് ഫൈനല്‍ ?, ഇന്ത്യന്‍ പോരില്‍ സാനിയ കേമത്തി, നദാല്‍ കുതിക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അപൂര്‍വ്വമായ പോരാട്ടത്തിനു അരങ്ങൊരുങ്ങുന്നു. അമേരിക്കയുടെ സൂപ്പര്‍ സഹോദരിമാരായ സെറീന വില്ല്യംസും വീനസ് വില്ല്യംസും തമ്മിലായിരിക്കും ലോകം കാത്തിരിക്കുന്ന ആ സ്വപ്‌നഫൈനല്‍.
വനിതാ സിംഗിള്‍സില്‍ വീനസിനു പിറകെ സെറീനയും സെമിയിലേക്ക് മുന്നേറി. പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് സ്റ്റാര്‍ റാഫേല്‍ നദാലും സെമിയിലേക്കു ടിക്കറ്റെടുത്തു.

ബ്രിട്ടീഷ് പ്രതീക്ഷ തകര്‍ത്ത് സെറീന

ടൂര്‍ണമെന്റില്‍ ശേഷിച്ച ഏക ബ്രിട്ടീഷ് പ്രതീക്ഷയായ ജൊഹാന കോന്റയെ തകര്‍ത്താണ് നിലവിലെ റണ്ണറപ്പ് കൂടിയായ സെറീനയുടെ സെമി പ്രവേശനം. 35കാരിയായ അമേരിക്കന്‍ താരം 6-2, 6-3 എന്ന സ്‌കോറിനാണ് കോന്റെയെ തുരത്തിയത്.

സെറീനയ്ക്കു മുന്നില്‍ കോന്റെ നിഷ്പ്രഭയായി

തുടര്‍ച്ചയായി ഒമ്പതു കളികള്‍ ജയിച്ചതിന്റെ ആവേശത്തിലാണ് കോന്റെ ക്വാര്‍ട്ടറില്‍ ഇറങ്ങിയത്. എന്നാല്‍ സെറീനയ്‌ക്കെതിരായ കരിയറിലെ കന്നി പോരാട്ടം ബ്രിട്ടീഷ് താരത്തിനു കയ്‌പേറിയതായി മാറി.പൊരുതാന്‍ പോലുമാവാതെയാണ് കോന്റെ കീഴടങ്ങിയത്.

ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം

ലോകത്തിലെ ഏറ്റവും മികച്ച താരത്തിനോടേറ്റ പരാജയം കോന്റെയെ തളര്‍ത്തിയിട്ടില്ല. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു ഈ കളിയെന്ന് കോന്റെ പറഞ്ഞു.

അടുത്ത എതിരാളി സീഡില്ലാ താരം

സീഡില്ലാ താരം കൂടിയായ ക്രൊയേഷ്യയുടെ മിര്‍യാന ലൂസിച്ച് ബറോനിയാണ് സെമി ഫൈനലില്‍ സെറീനയുടെ എതിരാളി. അഞ്ചാം സീഡായ ചെക്ക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്‌കോവയെ 6-4, 3-6, 6-4 എന്ന സ്‌കോറിനാണ് ബറോനി വീഴ്ത്തിയത്.

ലക്ഷ്യം 23ാം ഗ്രാന്റ്സ്ലാം

ഇതിനകം 22 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കി ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിനൊപ്പം റെക്കോഡ് പങ്കിടുന്ന സെറീന മറ്റൊരു കിരീടം കൂടി നേടി പുതിയ റെക്കോഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

ബൊപ്പണ്ണയെ വീഴ്ത്തി സാനിയ

മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പോരാട്ടമാണ് കണ്ടത്. ഒരു ഭാഗത്ത് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ കാനഡയുടെ ഗബ്രിയേല ഡൊബ്രോസ്‌കിക്കൊപ്പം റാക്കറ്റേന്തിയപ്പോള്‍ മറുഭാഗത്ത് സാനിയാ മിര്‍സയുടെ പങ്കാളി ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിച്ചായിരുന്നു.

ജയം ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക്

ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് സാനിയ-ഡോഡിച്ച് ജോടി ജയിച്ചുകയറിയത്. സ്‌കോര്‍: 6-4, 3-6, 12-10. മല്‍സരം ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ടു.

സെമിയിലും ഇന്ത്യന്‍ അങ്കം ?

ക്വാര്‍ട്ടറില്‍ തീരുന്നില്ല ഇന്ത്യന്‍ അങ്കം. സെമി ഫൈനലിലും ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നേക്കും. ഇന്ത്യയുടെ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ്- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് ജോടി ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസര്‍-സാം ഗ്രോത്ത് സഖ്യത്തെയാണ് നേരിടുക.

നദാല്‍ ഈസ് ബാക്ക്

പരിക്കുമൂലം ദീര്‍ഘകാലം പുറത്തിരിക്കേണ്ടിവരികയും റാങ്കിങില്‍ പിന്തള്ളപ്പെടുകയും ചെയ്‌തെങ്കിലും തന്റെ കാലം കഴിഞ്ഞില്ലെന്ന് നദാല്‍ സെമി പ്രവേശനത്തിലൂടെ തെളിയിച്ചു. ക്വാര്‍ട്ടറില്‍ മൂന്നാം സീഡായ കാനഡയുടെ മിലോസ് റവോനിക്കിനെയാണ് ഒമ്പതാം സീഡ് കൂടിയായ നദാല്‍ 6-4, 7-6, 6-4ന് മറികടന്നത്.

വീണ്ടും ക്ലാസിക് ഫൈനല്‍ ?

ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന റോജര്‍ ഫെഡറര്‍- നദാല്‍ ഫൈനല്‍ ടൂര്‍ണമെന്റില്‍ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ടെന്നിസ് പ്രേമികള്‍. സെമിയില്‍ നാട്ടുകാരായ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍കയെയാണ് ഫെഡറര്‍ നേരിടുന്നത്.

Story first published: Wednesday, January 25, 2017, 17:25 [IST]
Other articles published on Jan 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+