ടെന്നിസില്‍ സെറീന യുഗം അവസാനിക്കുകയാണോ ?
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ തരം സെറീന വില്യംസിന് ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മറക്കാനാഗ്രഹിക്കുന്ന ഒന്നായിരിക്കും. ഫൈനലില്‍ സെറീനയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മനിയുടെ ആഞ്ചെലിക്ക കെര്‍ബറി കിരീടം ചൂടി. 22-ാം സിംഗിള്‍സ് കിരീടവും ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണും ലക്ഷ്യമിട്ട് ഫൈനലിനിറങ്ങിയ സെറീനയെ നിഷ്പ്രഭയാക്കിയാണ് ആഞ്ചെലിക്ക കന്നി ഗ്രാന്‍സ്ലാം കിരീടം നേടിയത്. സ്‌കോര്‍: 6-4, 3-6, 6-4.

സെറീനയുടെ നഷ്ട സ്വപ്‌നങ്ങള്‍
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനെത്തുമ്പോള്‍ മറ്റൊരു ഗ്രാന്‍സ്ലാം കൂടി തന്റെ കൂപ്പയിലാക്കി മടങ്ങാമെന്ന് കരുതിയിരുന്ന സെറീനയ്ക്ക് പക്ഷേ ഫൈനലില്‍ കാലിടറി. ശക്തരായ എതിരാളികളെ ഒന്നൊന്നായി തോല്‍പ്പിച്ച് ഫൈനലിലെത്തിയ സെറീനയെ മികച്ച കളിയിലൂടെയാണ് ആഞ്ചെലിക്ക മുട്ടുകുത്തിച്ചത്.

ശക്തമായ മത്സരം
ഫൈനലിന്റെ ആദ്യ സെറ്റില്‍ 23 പിഴവുകളാണ് സെറീന വരുത്തിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്തു. മൂന്നാം സെറ്റില്‍ മനസാനിദ്ധ്യത്തോടെ കളിച്ച ആഞ്ചെലിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആഞ്ചെലിക്ക കെര്‍ബറിന് ആദ്യ ഗ്രാന്‍സ്ലാം
നിലവില്‍ ഏഴാം സീഡായ ആഞ്ചെലിക്ക കെര്‍ബര്‍. തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് കൈക്കലാക്കിയിരിക്കുന്നത്. താരം നേടുന്ന ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.

കിരീട നേട്ടത്തിനുപിന്നിലുമുണ്ട് ചരിത്രം
ആഞ്ചെലിക്ക സ്റ്റെഫി ഗ്രാഫിനു ശേഷം ഗ്രാന്‍സ്ലാം നേടുന്ന ആദ്യ ജര്‍മന്‍ താരമെന്ന റെക്കോര്‍ഡും ഇനി ആഞ്ചെലിക്ക കെര്‍ബറിന് സ്വന്തം.

അവസരങ്ങള്‍ തുലച്ച് സെറീന
ആദ്യ ഗെയിം മുതല്‍ അവസരങ്ങള്‍ തുലച്ച് മത്സരത്തിലേക്ക് തിരിച്ച് വരാനുള്ള മാര്‍ഗങ്ങല്‍ സെറീന സ്വയം ഇല്ലാതാക്കുകയായിരുന്നു.

സെറീനയുടെ കാലം അവസാനിച്ചോ?
34-ാം വയസ്സിലും തളരാത്ത പോരാളിയായി ഇനി എത്രനാള്‍ സെറീന കോര്‍ട്ടില്‍ ഉണ്ടാകും എന്ന ചോദ്യം അവശേഷിപ്പിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അവസാനിക്കുന്നത്. ആക്രമണ ഗെയിം കളിക്കുന്ന സെറീനയുടെ നിഴല്‍ മാത്രമായിരുന്നു ഫൈനലില്‍ കണ്ടെത്. നിരന്തരം പിഴവുകള്‍ വരുത്തുന്ന സെറീനയെ ഇതിനുമുമ്പ് ഒരു മത്സരത്തിലും കാണാന്‍ സാധിക്കുമായിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications