വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Australian Open: 21ാം ഗ്രാന്റ്സ്ലാം, നദാല്‍ ഇനി ടെന്നീസിലെ രാജാവ്- ജോക്കോയും ഫെഡററും പിന്നില്‍

ഫൈനലില്‍ മെദ്‌വെദേവിനെ തോല്‍പ്പിച്ചു

1

മെല്‍ബണ്‍: ടെന്നീസ് ലോകത്തെ പുതിയ ചക്രവര്‍ത്തിയായിരിക്കുകയാണ് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. സീസണിലെ ആദ്യത്തെ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയതോടയാണ് നദാല്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ 21ാമത്തെ ഗ്രാന്റ്സ്ലാം വിജയമായിരുന്നു ഇത്. ഏറ്റവുമധികം ഗ്രാന്റ്‌സാമുകളില്‍ മുത്തമിട്ട പുരുഷ താരമായി നദാല്‍ മാറിയിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍, സെര്‍ബിയന്‍ ഇതിഹാസം നൊവാക്ക് ജോകോവിച്ച് എന്നിവരെയാണ് അദ്ദേഹം പിന്തള്ളിയിരിക്കുന്നത്. ഇരുവരും 20 ഗ്രാന്റ്സ്ലാമുകളാണ് നേടിയിട്ടുള്ളത്.

2

അഞ്ചു സെറ്റുകള്‍ നീണ്ട ത്രസിപ്പിക്കുന്ന ഫൈനലില്‍ റഷ്യന്‍ താരമായ ലോക രണ്ടാം നമ്പര്‍ ഡാനി മെദ്‌വദേലിനെ മറികടന്നാണ് നദാലിന്റെ ഐതിഹാസിക വിജയം. ആദ്യ രണ്ടു സെറ്റുകളും കൈവിട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര തിരിച്ചുവരവ്. സ്‌കോര്‍ 2-6, 6-7 (5), 6-4, 6-4, 7-5 എന്ന സ്‌കോറിനാണ് നദാല്‍ വെന്നിക്കൊടി പാറിച്ചത്. പോരാട്ടം അഞ്ചു മണിക്കൂറും 24 മിനിറ്റും നീണ്ടുനിന്നു. നദാലിന്റെ രണ്ടാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ കിരീടനേട്ടമാണിത്.

ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനവും ഇപ്പോള്‍ കിരീടധാരണവും നദാലിനെ സംബന്ധിച്ച് അത്ര സാധാരണ കാര്യമല്ല. കാരണം കാല്‍പ്പാദത്തിനേറ്റ ഗുരുതരരമായ പരിക്കിനെ അതിജീവിച്ചാണ് അദ്ദേഹം മല്‍സരരംഗത്തേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയത്. നദാലിന് ഇനിയൊരു പക്ഷെ ടെന്നീസിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. എന്നാല്‍ അവിശ്വസനീയമാം വിധം എല്ലാ വെല്ലുവിളികളെയും തട്ടി മാറ്റി 35ാം വയസ്സില്‍ അദ്ദേഹം തന്റെ 21ാം ഗ്രാന്റ്സ്ലാം കൈക്കലാക്കുകയായിരുന്നു.

3

രണ്ടു മാസങ്ങള്‍ക്കു മുമ്പ് വരെ നദാലിനു ഈ സീസണിലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാവുമൊയെന്ന കാര്യം പോലും സംശയത്തിലായിരുന്നു. ഇത്തവണത്തെ കിരീടവിജയത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കൈക്കലാക്കിയ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു. മാത്രമല്ല നാലു ഗ്രാന്റ്്സ്ലാമുകളും ചുരുങ്ങിയത് രണ്ടു തവണ വീതമെങ്കിലും നേടിയ നാലാമത്തെ താരമായും നദാല്‍ മാറിയിരിക്കുകയാണ്.

Story first published: Sunday, January 30, 2022, 22:31 [IST]
Other articles published on Jan 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X