For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ദ്യോക്കോവിച്ചിനും സെറീനയ്ക്കും ജയം, വീനസ് പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നൊവാക്ക് ദ്യോക്കോവിച്ച്, സെറീന വില്യംസ് തുടങ്ങിയവര്‍ അനായാസ ജയം നേടിയപ്പോള്‍ വീനസ് വില്യംസ് പുറത്തായി. സിമോണ ഹാലപ്പിനോട് 6-2, 6-2 എന്ന സ്‌കോറിനാണ് അമേരിക്കന്‍ താരം വീനസ് പരാജയപ്പെട്ടത്. അതേസമയം, ഡയാന യസ്ട്രംസ്‌കയെ 6-2, 6-1 എന്ന സ്‌കോറിന് സെറീന പരാജയപ്പെടുത്തി. ഹാലപ്പുമായാണ് സെറീനയുടെ അടുത്ത മത്സരം.

വനിതാ വിഭാഗത്തില്‍ ഗബ്രിനി മുഗുരുസയും അടുത്ത റൗണ്ടില്‍ കടന്നിട്ടുണ്ട്. ടിമേയ ബേസിന്‍സ്‌കിയെ 7-6, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുഗുരുസ തോല്‍പ്പിച്ചു. കരോലിന പ്ലിസ്‌കോവ കാമില ജിയോര്‍ജിയെ 6-4, 3-6, 6-2 എന്ന നിലയിലും പരാജയപ്പെടുത്തി. എലിസി മാര്‍ടെന്‍സിനെതിരെ 6-3, 6-2 എന്ന സ്‌കോറിന് മാഡിസന്‍ കീസും ജയിച്ചിട്ടുണ്ട്. നൊസോമി ഒസാക്ക, മരിയ ഷറപ്പോവ തുടങ്ങിയവരും കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയിരുന്നു.

serena

പുരുഷ വിഭാഗത്തില്‍ കിരീട പ്രതീക്ഷയുള്ള സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചും അടുത്ത റൗണ്ടിലെത്തി. ഡെന്നിസ് ഷപ്പോവലോവിനെ 6-3, 6-4, 4-6, 6-0 എന്ന സ്‌കോറിന് ദ്യോക്കോവിച്ച് കീഴ്‌പ്പെടുത്തി. അലക്‌സാണ്ടര്‍ സ്വെരേവ് 6-3, 6-3, 6-3 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ മത്സരത്തില്‍ ആധികാരിക ജയത്തോടെ അടുത്ത റൗണ്ടില്‍ കടന്നിട്ടുണ്ട്.

Story first published: Sunday, January 20, 2019, 11:29 [IST]
Other articles published on Jan 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+