ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നവോമി ഒസാക്കയും ക്വിറ്റോവയും ഫൈനലില്‍ ഏറ്റുമുട്ടും
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ നവോമി ഒസാക്കയും ചെക്ക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. രണ്ടുതവണ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു ക്വിറ്റോവ. ഒസാക്കയാവട്ടെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി കിരീടം നേടിയ താരവുമാണ്.
കോലിക്കു പകരമാര്? അരങ്ങേറാനൊരങ്ങി ഇന്ത്യന്‍ ലോകകപ്പ് ഹീറോ... നറുക്ക് വീഴുമോ?
സെമിഫൈനലില്‍ ഡാനിയേലി റോസ് കോളിന്‍സിനെയാണ് പെട്രോവ വീഴ്ത്തിയത്. സ്‌കോര്‍ 7-6, 6-0. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്കിയ ക്വിറ്റോവ രണ്ടാം സെറ്റില്‍ ആധികാരികമായി എതിരാളിക്കെതിരെ ജയം സ്വന്തമാക്കി. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ക്വിറ്റോവ ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്. രണ്ടാം സെമിയില്‍ ഒസാക്ക കരോലിന പ്ലിസ്‌കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കി. സ്‌കോര്‍ 6-2, 4-6, 6-4.

ചെക്ക് താരത്തിനെതിരെ മികച്ച പ്രകടനമാണ് ഒസാക്ക കാഴ്ചവെച്ചത്. ക്വാര്‍ട്ടറില്‍ സെറീന വില്യംസിനെ ഞെട്ടിച്ച് സെമിയിലെത്തിയ പ്ലിസ്‌കോവയ്ക്ക് പ്രതീക്ഷിച്ച നിലവാരം പുറത്തെടുക്കാനായില്ല. ആദ്യ സെറ്റിലെ തോല്‍വിക്ക് രണ്ടാം സെറ്റില്‍ പ്ലിസ്‌കോവ തിരിച്ചടിച്ചെങ്കിലും മുന്നാം സെറ്റില്‍ ഒസാക്ക മേധാവിത്വം കാട്ടി. ലഭിച്ച ഒരേയൊരു ബ്രേക്ക് പോയന്റ് മുതലാക്കിയാണ് ഒസാക്ക മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications