കോലിക്കു പകരമാര്? അരങ്ങേറാന്‍ ഒരുങ്ങി ഇന്ത്യന്‍ ലോകകപ്പ് ഹീറോ... നറുക്ക് വീഴുമോ?

നാപ്പിയര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയാണ് ന്യൂസിലാന്‍ഡ് പര്യടനത്തിലെ മുഴുവന്‍ മല്‍സരങ്ങിലും ക്യാപ്റ്റന്‍ വിരാട് കോലിയെ കളിപ്പിക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് കോലിക്കു അവസാന രണ്ട് ഏകദിനങ്ങളിലും തുടര്‍ന്നു നടക്കുന്ന ടി20 പരമ്പരയിലും വിശ്രമം നല്‍കിയത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0ന് മുന്നിലാണെങ്കിലും ന്യൂസിലാന്‍ഡിനെ വില കുറച്ച് കാണാനാവില്ല. അടുത്ത മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ശേഷിയുള്ള ടീമാണ് കിവീസ്. വരുന്ന രണ്ടു കളികളിലും ന്യൂസിലാന്‍ഡ് ജയിച്ചാല്‍ അവര്‍ പരമ്പരയില്‍ 2-1ന് മുന്നിലെത്തും. ഇതോടെ അവസാന രണ്ട് ഏകദിനങ്ങളും ഇന്ത്യക്കു നിര്‍ണായകമാവുകയും ചെയ്യും. ഈ മല്‍സരങ്ങളിലാവട്ടെ കോലിയുടെ സേവനം ഇന്ത്യക്കു ലഭിക്കുകയുമില്ല.
കോലിക്കു പകരം അവസാന രണ്ടു മല്‍സരങ്ങളില്‍ ആരെ കളിപ്പിക്കുമെന്നതായിരിക്കും ഇനി ടീം മാനേജ്‌മെന്റിന്റെ മുന്നിലുള്ള ചോദ്യം. കോലിയോളം മിടുക്കുള്ള താരം വേറെയില്ലെങ്കിലും മികച്ചൊരു ബാറ്റ്‌സ്മാന് തന്നെയാരിക്കും അവസരം ലഭിക്കുകയെന്നുറപ്പാണ്.

ശുഭ്മാന്‍ ഗില്ലാവുമോ ആ താരം
കോലിയുടെ പകരക്കാരനായി അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയായിരുന്ന പുതുമുഖ താരം ശുഭ്മാന്‍ ഗില്‍ അവസാന രണ്ടു മല്‍സരങ്ങളില്‍ കളിച്ചേക്കുമെന്നാണ് സൂചനകള്‍. ഇന്ത്യയുടെ ജൂനിയര്‍ ടീമില്‍ മൂന്നാമനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ളള താരമാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും ശുഭ്മാന്‍ തന്നെയായിരുന്നു. ന്യൂസിലാന്‍ഡിലെ പിച്ചില്‍ നേരത്തേ മികച്ച പ്രകടനം നടത്തിയതും ശുഭ്മാന് പ്ലസ് പോയിന്റാണ്.

പകരക്കാരനായി ടീമിലെത്തി
ടിവി ഷോയിലെ അശ്ലീല പരാമര്‍ശങ്ങളെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലോകേഷ് രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കു പകരമാണ് ശുഭ്മാനെയും വിജയ് ശങ്കറിനെയും ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യ ജയിച്ച ആദ്യ ഏകദിനത്തില്‍ വിജയ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇനി ശുഭ്മാന്റെ ഊഴമാണ്. നാലാം ഏകദിനത്തില്‍ താരം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരനാണ് പഞ്ചാബില്‍ നിന്നുള്ള 19കാരന്‍.

മികച്ച ഫോമില്‍
അണ്ടര്‍ 19 ലോകകപ്പിലെ മികച്ച ഫോം ശുഭ്മാന്‍ അതിനു ശേഷവും തുടരുകയാണ്. ലോകകപ്പിലെ പ്രകടനം കഴിഞ്ഞ സീസണില്‍ താരത്തിന് ഐപിഎല്ലിലും അവസരമൊരുക്കിയിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി അരങ്ങേറിയ ശുഭ്മാന്‍ 13 മല്‍സരങങ്ങൡ നിന്നും 33.83 ശരാശരിയില്‍ 203 റണ്‍സെടുത്തിരുന്നു. പുറത്താവാതെ നേടിയ 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് ശുഭ്മാന്‍ നടത്തിയത്. പഞ്ചാബിനു വേണ്ടി രഞ്ജിയില്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications