Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഗ്ലാമറില്ലാതെ ഗ്രാന്റ്സ്ലാം, പരിക്കും പിന്‍മാറ്റവും തളര്‍ത്തി...

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ടെന്നീസ് പ്രേമികള്‍ കടുത്ത നിരാശയിലാണ്. പരിക്കും പ്രമുഖ താരങ്ങളുടെ പിന്‍മാറ്റവുമെല്ലാം ടൂര്‍ണമെന്റിന്റെ ഗ്ലാമര്‍ കുറച്ചു കഴിഞ്ഞു.
ലോക ടെന്നീസിലെ ചില മിന്നും താരങ്ങളുടെയും പ്രകടനം മെല്‍ബണ്‍ പാര്‍ക്കില്‍ കാണാനാവില്ല. ചിലരാവട്ടെ പരിക്കു ഭേദമായി തിരിച്ചെത്തുന്ന ടൂര്‍ണമെന്റ് കൂടിയാണിത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് എത്രത്തോളം ഫിറ്റ്‌നസ് ഉണ്ടെന്നത് കണ്ടു തന്നെ അറിയേണ്ടിവരും.
പരിക്കും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുമാണ് ചില പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നഷ്ടമായവരും പരിക്കില്‍ നിന്നു മുക്തരായി തിരിച്ചെത്തുന്നവരും ആരൊക്കെയെന്നു നോക്കാം.

 നൊവാക് ജോകോവിച്ച്

നൊവാക് ജോകോവിച്ച്

2017 ജൂലൈ മുതല്‍ വലതു കൈമുട്ടിലേറ്റ പരിക്കു മൂലം വിശ്രമത്തിലായിരുന്ന മുന്‍ ലോക ഒന്നാംനമ്പര്‍ നൊവാക് ജോകോവിച്ച് തിരിച്ചെത്തുന്ന ഗ്രാന്റ്സ്ലാം കൂടിയാണ് ഈ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. അടുത്തിടെ ഒരു പ്രദര്‍ശന മല്‍സരത്തില്‍ കളിച്ചായിരുന്നു മുന്‍ ഗ്രാന്റ്സ്ലാം ചാംപ്യന്‍ ടെന്നീസിലേക്ക് മടങ്ങിവന്നത്.
ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നതു തന്നെയാവും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോകോവിച്ച് നേരിടുന്ന പ്രധാന വെല്ലുവിളി.

റാഫേല്‍ നദാല്‍

റാഫേല്‍ നദാല്‍

ജോകോവിച്ചിനെ കൂടാതെ പരിക്ക് അലട്ടിയ മറ്റൊരു താരമാണ് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. കാല്‍മുട്ടിനേറ്റ പരിക്കു മൂലം സീസണിലെ അവസാന ടൂര്‍ണമെന്റായ എടിപി വേള്‍ഡ് ടൂര്‍സ് ഫൈനല്‍സില്‍ നിന്നും പിന്മാറിയ ശേഷം നദാല്‍ കോര്‍ട്ടിനു പുറത്തായിരുന്നു.
ബ്രിസ്ബണ്‍ ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റിലൂടെ നദാല്‍ തിരിച്ചുവരുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പരിക്കില്‍ നിന്നു മുക്തനാവാത്തതിനാല്‍ ഇതു നടന്നില്ല.
കൂയോങ് ക്ലാസിക്ക് പ്രദര്‍ശന മല്‍സരത്തിലൂടെയായികുന്നു നദാലിന്റെ തിരിച്ചുവരവ്. എന്നാല്‍ മല്‍സരത്തില്‍ താരം തോല്‍ക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന് എത്രത്തോളം മുന്നേറാനാവുമെന്ന കണ്ടു തന്നെ അറിയണം.

സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക

സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക

2017ലെ വിംബിള്‍ഡണിന്റെ ആദ്യറൗണ്ടില്‍ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയ ശേഷം സെര്‍ബിയന്‍ സൂപ്പര്‍ താരമായ സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കുമൂലമാണ് താരത്തിനു സീസണിലെ ശേഷിക്കുന്ന ടൂര്‍ണമെന്റുകള്‍ നഷ്ടമായത്.
പരിക്കു ഭേദമായ ശേഷം വാവ്‌റിന്‍ക പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്റ് കൂടിയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.

ഗബ്രീന്‍ മുഗുറുസ

ഗബ്രീന്‍ മുഗുറുസ

മുന്‍ വിംബിള്‍ഡണ്‍ ചാംപ്യനായ സ്പാനിഷ് വനിതാ താരം ഗബ്രീന്‍ മുഗുറുസയും പരിക്കിനെ വെല്ലുവിളിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തുന്നത്. ബ്രിസ്ബണ്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിനിടെ പരിക്കേറ്റു വീണ് പിന്‍മാറിയ മുഗുറുസ സിഡ്‌നി ഇന്റര്‍നാഷണലിന്റെ ക്വാര്‍ട്ടറിലും പരിക്കു മൂലം പിന്‍മാറയയിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യറൗണ്ട് മല്‍സരത്തിനു മുമ്പ് മുഗുറുസ ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.

ആന്‍ഡി മുറേ

ആന്‍ഡി മുറേ

ജോകോവിച്ച്, വാവ്‌റിന്‍ക എന്നിവരെപ്പോലെ മുന്‍ ലോക ഒന്നാം നമ്പറും ബ്രിട്ടീഷ് സൂപ്പര്‍ താരവുമായ ആന്‍ഡി മുറേയും അവസാനമായി കളിച്ചത് കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണിലാണ്.
ജോകോവിച്ചും വാവ്‌റിന്‍കയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തിരിച്ചെത്തിയപ്പോള്‍ മുറേ പുറത്തു തന്നെയാണ്. ശസ്ത്രക്രിയക്കു വിധേയനായി വിശ്രമിക്കുന്ന മുറേ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറുകയും ചെയ്തിരുന്നു.

സെറീന വില്ല്യംസ്

സെറീന വില്ല്യംസ്

ഗ്രാന്റ്സ്ലാം റാണിയും മുന്‍ ലോക ഒന്നാംനമ്പറുമായ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസിനെയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കാണാനാവില്ല. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് കൂടിയാണ് സെറീന. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ കിരീടം നേടിയ ശേഷം പ്രസവവുമായി ബന്ധപ്പെട്ട് സെറീന മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
അടുത്തിടെ അമേരിക്കന്‍ താരം ടെന്നീസിലേക്ക് തിരിച്ചുവന്നിരുന്നു. പക്ഷെ പൂര്‍ണ ഫിറ്റ്‌നസിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്‍മാറുന്നതായി സെറീന പ്രഖ്യാപിക്കുകയായിരുന്നു.

വിക്ടോറിയ അസരെന്‍ക

വിക്ടോറിയ അസരെന്‍ക

മുന്‍ ലോക ഒന്നാംനമ്പറും ബെലാറസ് വനിതാ താരവുമായ വിക്ടോറിയ അസരെന്‍കയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം. ഒരു വയസ്സുകാരമായ മകനെ വിട്ടുകിട്ടാന്‍ നിയമപോരാട്ടം നടത്തുന്നതിനാലാണ് താന്‍ പിന്‍മാറുന്നതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് കൂടിയായ അസരെന്‍ക അറിയിച്ചിരുന്നു.

Story first published: Friday, January 12, 2018, 10:54 [IST]
Other articles published on Jan 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+